മരിച്ചത് ലിഗ തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തിരുവല്ലം പനത്തുറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി എന്‍ എ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെ ലിത്വാനിയസ്വദേശി ലിഗ സ്‌ക്രോമാനെയാണ് കോവളത്ത് കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരണമായി. പരിശോധനാഫലം ഇന്ന് തന്നെ കോടതി വഴി പൊലീസിന് കൈമാറും.

 

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്. ലിഗയുടെ  മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശമുണ്ടായലതായി റിപ്പോര്‍ട്ടുണ്ട്.
ഇത്, ലിഗയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലേക്കെത്തിക്കുന്നു.

prp

Related posts

Leave a Reply

*