ജെസ്‌നയ്ക്കു വേണ്ടിയുള്ള അന്വേഷണം മലപ്പുറത്തും

മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്തും പൊലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്. മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കും വിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ഇത് ജസ്‌നയായിരുന്നോ എന്ന് […]

ജെസ്ന കേസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറ സ്വദേശി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തു. പഴയ മെസ്സേജുകളും കോളുകളും പോലീസിന് ലഭിച്ചു. കൂടാതെ ജെസ്‌നയുടെ പിതാവിന്‍റെ മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തും. ജസ്നയുടെ അച്ഛന്‍റെ നിര്‍മാണ കമ്പനിയാണ് വീട് പണിയുന്നത്. വീടിരിക്കുന്ന സ്ഥലം കുഴിച്ചു നോക്കാതെ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരിക്കും പരിശോധന. നേരത്തെ മുക്കൂട്ടുതറയിലും വീട് പരിശോധിച്ചിരുന്നു. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിട്ടുണ്ട്. ജെസ്‌നയുടെ വീട്ടില്‍നിന്നു […]

ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കിട്ടിയെന്ന് പൊലീസ്; അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്

കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനം സന്ദേശം അയച്ചത്‌ ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്. ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തംപുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവര ശേഖരണപ്പെട്ടികളില്‍ നിന്നും ലഭിച്ച സൂചനകള്‍ വഴിയും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് […]

ജെസ്‌നയുടെ വസ്ത്രങ്ങള്‍ കണ്ടെന്ന് സന്ദേശം: ശബരിമല വനമേഖലയില്‍ തിരച്ചില്‍

വെച്ചൂച്ചിറ: മാസങ്ങളായി കാണാതായ ജെസ്‌നയുടെ വസ്ത്രങ്ങള്‍ കണ്ടെന്ന് സന്ദേശം. പ്ലാപ്പള്ളി ഭാഗത്താണ് വസ്ത്രങ്ങള്‍ കണ്ടത്. സന്ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം തിരച്ചില്‍ ആരംഭിച്ചു. ശബരിമല വനമേഖലയില്‍പ്പെട്ട ഇലവുങ്കല്‍ ഭാഗത്താണ് കാര്യമായ തിരച്ചില്‍ നടന്നത്. ശക്തമായ മഴയും കടുവ ഉണ്ടാകുമെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിന്‍റെ തിരച്ചിലിന് തടസ്സമുണ്ടാക്കുന്നുണ്ട്. ജെസ്‌നയെ കാണാതായി  79 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം, പത്തനംതിട്ട തുടങ്ങിയ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇടുക്കി ജില്ലയില്‍ 100 പോലീസുകാര്‍ 10 […]

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സൂചന

കോട്ടയം: തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സൂചന. കണ്ടെത്തിയ മൃതദേഹത്തിന് ജെസ്‌നയേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്ന് നിഗമനം. തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിനു സമീപം പഴവേലിയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടര്‍ന്നാണ് കേരള പൊലീസ് സംഘം ചെങ്കല്‍പേട്ടിലെത്തിയത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്‌നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. ജെസ്‌നയുടേതു പോലെ, മൃതദേഹത്തിന്‍റെ പല്ലില്‍ ക്ലിപ്പുണ്ട്. ഉയരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട് എന്നതായിരുന്നു സംശയത്തിന് ഇട […]

കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ജെസ്നയുടേതെന്ന് സംശയം

കോ​ട്ട​യം: ചെ​ന്നൈ​യ്ക്ക​ടു​ത്ത് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധിക്കാനായി പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എരുമേലി, മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെയാണ് പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചത്‌. മൃതദേഹം ആരുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ജെസ്ന​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് മൃതദേഹം പരിശോധിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈ​കു​ന്നേ​ര​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ത്തി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നും […]

ബംഗളൂരുവില്‍ കണ്ടത് ജെസ്നയെ തന്നെയോ‍? എങ്ങുമെത്താതെ അന്വേഷണം

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ല്‍ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജെ​യിം​സി​നെ ബം​ഗ​ളൂ​രു​വി​ല്‍ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോലീസ് അന്വേഷണം തുടരുകയാണ്. പെ​രു​നാ​ട് സി​ഐ എം.​ഐ.ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബംഗളൂരുവിലും തി​രു​വ​ല്ല എ​സ്‌ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൈസൂരുവിലും തെരച്ചില്‍ തുടരുകയാണ്. ഷാഡോ പോലീസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ജെസ്ന ബംഗളൂരുവില്‍ എത്തിയതായി ഇതുവരെ ഒരു സൂചനയും കേരള പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ര്‍​മ​രാ​മി​ല്‍ ക​ണ്ട​താ​യ മൊ​ഴി​യു​ടെ […]

ജസ്നയെ ബംഗളൂരുവില്‍ കണ്ടതായി റിപ്പോര്‍ട്ട്

കോട്ടയം: കാണാതായ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച 11.30 ഓടെ ഒരു ബൈക്കിലാണ് ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ വാടകയ്ക്ക് മുറിയ്ക്ക് വേണ്ടിയാണെത്തിയത്.  അവിടുത്തെ ഫാദറിനോട്​ വിവാഹം നടത്തി തരണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. തിരിച്ചറിയപ്പെട്ടതിനെ തുടര്‍ന്ന്​ ഇരുവരും അവിടെ നിന്ന്​ മുങ്ങി.  മാധ്യമങ്ങളില്‍ വന്ന ജസ്നയുടെ ചിത്രങ്ങള്‍ കണ്ടാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ […]

ലിഗയുടെ കൊലപാതകം: 2 പേര്‍ കൂടി കസ്‌റ്റഡിയില്‍

കോവളം: വിദേശ വനിതയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായതായി സൂചന. കൊലപാതകക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച്‌ നല്‍കിയ ആളും പ്രധാന പ്രതി ഉമേഷിന്‍റെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്. എന്നാല്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ […]

ലിഗയുടെ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിദേശ വനിതയുടെ കൊലപാതകക്കേസിലെ പ്രതി ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. ഏപ്രില്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രതികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇതിനിടെ കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]