മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ജസ്നയുടേതോ.. ?

കോട്ടയം: ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടങ്ങള്‍ ജസ്നയുടേതെന്ന് സംശയം. ഉറപ്പുവരുത്താന്‍ ജസ്നയുടെ പിതാവിന്‍റെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചു. പരിശോധനയ്ക്കായി പൊലീസ് കോടതിയുടെ അനുമതി തേടി ഇന്നലെ കത്ത് നല്‍കി. ഡി.എന്‍.എ പരിശോധനാ ഫലം വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകൂവെന്ന് അന്വേഷണ സംഘത്തലവന്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് മനുഷ്യന്‍റെ കാല്‍ പുഴയുടെ തീരത്തടിഞ്ഞത്. മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ വിഫലമായി. ശവശരീരത്തില്‍നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാദ്ധ്യത കുറവാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. […]

ജസ്‌നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. മാര്‍ച്ച് 22 നാണ് ജസ്‌നയെ എരുമേലിയില്‍ വെച്ച് കാണാതായത്. സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ജസ്‌നയെ കുറിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌നയെ […]

മുണ്ടക്കയത്ത് കണ്ടത് ജസ്‌നയെ തന്നെ, തിരച്ചില്‍ ബംഗളൂരുവിലേക്ക്

പത്തനംതിട്ട: മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌ന തന്നെയന്നെ പൊലീസ് നിഗമനം. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് മുണ്ടക്കയത്ത് കണ്ടത് ജസ്‌ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. നേരത്തെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാണെന്ന സംശയം ബലപ്പെട്ടതോടെ ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും മറ്റാരേയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. […]

ജസ്‌നയ്ക്ക് പിന്നാലെ ആതിരയും; പതിനെട്ടുകാരിയെ കാണാതായിട്ട് 15ദിവസം

ജസ്‌ന മാത്രമല്ല, ഇവിടെ മറ്റൊരു അമ്മയുടെയും കുടുംബത്തിന്റെയും നെഞ്ചിടിപ്പ് കൂടുകയാണ്. ജസ്‌നയ്ക്ക് പിന്നാലെ ആതിര എന്ന പതിനെട്ടുകാരിയെയും കാണാനില്ല. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ നിന്നാണ് ആതിരയെ കാണാതായത്. പതിനഞ്ച് ദിവസമായിട്ടും ആതിരയെക്കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ മാസം 27നാണ് ആതിരയെ കാണാതായത്.കോട്ടയ്ക്കലിലെ കമ്പ്യൂട്ടര്‍ സെന്ററിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ആതിര. പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കമ്പ്യൂട്ടര്‍ സെന്ററില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് […]

ജെസ്നയെ കാണാതായിട്ട് 100 ദിവസം; എങ്ങുമെത്താതെ അന്വേഷണം

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസം. ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. മാര്‍ച്ച് 22നാണ് ജസ്‌ന ജയിംസിനെ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായത്. പലയിടത്തും ജസ്‌നയെ കണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, അതൊന്നും ജസ്‌നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ പൊലീസിനായിട്ടുള്ളു. ജസ്‌നയുടെ കുടുംബാഗങ്ങളേയും ആണ്‍ സുഹൃത്തിനേയും പലവട്ടം ചോദ്യം ചെയ്തങ്കിലും കൂടുതലായി ഒന്നും കിട്ടിയില്ല. അഭ്യൂഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നാലെ വ്യക്തതയില്ലാതെ പായുകയാണ് അന്വേഷണ സംഘം. ആദ്യഘട്ടത്തില്‍ കേസ് […]

ജസ്ന കേസ്; സഹോദരന്‍റെ ഹേബിയസ് കോര്‍പസ് ഹരജി തള്ളി

കൊച്ചി: ജസ്നയുടെ തിരോധാനത്തില്‍ സഹോദരന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ്‌ ഹരജി നിലനില്‍ക്കില്ല. പൊലീസ് അന്വേഷണം തൃപ്തികരമെന്ന് കോടതി നിരീക്ഷിച്ചു. ജസ്‌ന അന്യായ തടങ്കലിലാണെന്നു തെളിയിക്കാന്‍ ആയിട്ടില്ല. പെണ്‍കുട്ടിയെ കാണാതായ കേസില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരം അല്ല എന്ന് കരുതുന്നുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ഹരജിക്കാര്‍ക്ക് തേടാം. ഇപോഴത്തെ ഉത്തരവിലെ […]

അവൾ ഒരു കത്തെഴുതിവെച്ച് ഇറങ്ങിപോകില്ല: ജസ്നയുടെ സഹപാഠി

കോട്ടയം: റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയം ജയിംസി(20)നെ കാണാനില്ലെന്ന് മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ, എരുമേലി പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചത്. കാണാതായിട്ട് മൂന്നുമാസം കടന്നുപോകുമ്പോഴും ജസ്‌ന എവിടെയെന്ന് ഒരു സൂചനയുമില്ല. ഈ സാഹചര്യത്തിൽ ജസ്നയുടെ തിരോധാനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സഹപാഠി. ഒരു കത്തെഴുതി വെച്ച് ജസ്‌ന ഇറങ്ങിപ്പോകുമെന്ന്കരുതുന്നില്ലെന്നും ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പേടിയുണ്ടെന്നും സഹപാഠി പറഞ്ഞു . കാഞ്ഞിരപ്പള്ളി സെയ്ന്‍റ് ഡൊമിനിക് കോളെജിലെ രണ്ടാംവര്‍ഷ ബി.കോം […]

ജെസ്ന കേസ്; അന്വേഷണം വഴി തിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സഹോദരന്‍

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്നയെ ആരും തട്ടികൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്സ്. അന്വേഷണം വഴി തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നതായും ജെയ്സ് ആരോപിച്ചു. ജസ്‌നയെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, അത് സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും നല്‍കാന്‍ പോലീസിന് സാധിക്കുന്നില്ല. കുടുംബത്തിന് നേരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നതാണെന്നും ജെയ്‌സ് പറഞ്ഞു. പല തവണയായി തന്നെയും പിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്. […]

ജെ​സ്നയെ തേടി കോ​ട്ട​ക്കു​ന്ന് പാ​ര്‍‌​ക്കി​ല്‍ വീ​ണ്ടും പോ​ലീ​സ് സം​ഘ​മെ​ത്തി​

മ​ല​പ്പു​റം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ല്‍​നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വീ​ണ്ടും മ​ല​പ്പു​റ​ത്തേ​ക്ക്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ചി​റ പോ​ലീ​സ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ര്‍​ക്കി​ല്‍ വീ​ണ്ടു​മെ​ത്തി. മേ​യ് മൂ​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കും. പാ​ര്‍​ക്കി​നോ​ടു ചേ​ര്‍​ന്നു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ര്‍​ക്കി​ല്‍ ജെ​സ്ന​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും എ​ത്തി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ജ​സ്ന​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് […]

അഭ്യൂഹങ്ങള്‍ക്ക് വിട: കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ല

മലപ്പുറം: മാര്‍ച്ച്‌ 22ന് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മലപ്പുറത്ത് എത്തിയതായുള്ള അഭ്യൂഹങ്ങള്‍ക്ക് വിട. മെയ് മൂന്നിന് കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ലെന്ന് പാര്‍ക് മാനേജര്‍ സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാനില്ലെങ്കിലും ഒരു സെല്‍ഫിയില്‍ ലഭിച്ച ചിത്രത്തില്‍ നിന്നും പെണ്‍കുട്ടിയെ തിരിച്ചറിയാനാവില്ല. മെയ് മൂന്നിന് രാവിലെ മുതല്‍ വൈകിട്ട് വരെ കോട്ടക്കുന്ന് പാര്‍കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജസ്‌നയാണെന്നാണ് ചില ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്. […]