ജെസ്‌നയുടെ വസ്ത്രങ്ങള്‍ കണ്ടെന്ന് സന്ദേശം: ശബരിമല വനമേഖലയില്‍ തിരച്ചില്‍

വെച്ചൂച്ചിറ: മാസങ്ങളായി കാണാതായ ജെസ്‌നയുടെ വസ്ത്രങ്ങള്‍ കണ്ടെന്ന് സന്ദേശം. പ്ലാപ്പള്ളി ഭാഗത്താണ് വസ്ത്രങ്ങള്‍ കണ്ടത്. സന്ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം തിരച്ചില്‍ ആരംഭിച്ചു. ശബരിമല വനമേഖലയില്‍പ്പെട്ട ഇലവുങ്കല്‍ ഭാഗത്താണ് കാര്യമായ തിരച്ചില്‍ നടന്നത്.

ശക്തമായ മഴയും കടുവ ഉണ്ടാകുമെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിന്‍റെ തിരച്ചിലിന് തടസ്സമുണ്ടാക്കുന്നുണ്ട്. ജെസ്‌നയെ കാണാതായി  79 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം, പത്തനംതിട്ട തുടങ്ങിയ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇടുക്കി ജില്ലയില്‍ 100 പോലീസുകാര്‍ 10 സംഘങ്ങളായി നടത്തിയ തിരച്ചില്‍ നടത്തി.

ഇനി കോട്ടയം, പത്തനംതിട്ട ജില്ലകളിലും അന്വേഷണം തുടരുകയാണ്. ലഭിക്കുന്ന ചെറിയ സൂചനകള്‍ പോലും വിശദമായി അന്വേഷിച്ച ശേഷമാണ് ഫയല്‍ അടയ്ക്കുന്നതെന്നു പോലീസ് പറഞ്ഞു. ജെസ്‌നയുടെ അന്വേഷണത്തിനു സഹായകരമാകുന്ന കുറിപ്പുകള്‍ക്കായി സ്ഥാപിച്ച വിവര ശേഖരപ്പെട്ടിയില്‍ ലഭിക്കുന്ന സൂചനകളും പോലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. ലക്ഷക്കണക്കിനു ഫോണ്‍ കോളുകള്‍ വേര്‍തിരിച്ചാണ് അന്വേഷണം നടത്തുന്നത്. സമയമെടുക്കുന്ന ജോലിയായതിനാല്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധന വേഗത്തിലാക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും ഇതുപോലെ വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ജെസ്‌നയുടേതെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍, അന്വേഷണസംഘം സംഭവസ്ഥലത്തെത്തി ജെസ്‌നയയുടേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*