ലിഗയെ കണ്ടല്‍ക്കാടുകളിലേക്ക് കൊണ്ടുപോയ വള്ളം കണ്ടെത്തി; സ്ഥലം ലഹരിസംഘങ്ങളുടെ താവളം

കൊല്ലം: കോവളത്ത് കണ്ടല്‍കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ലാത്വിയക്കാരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ചുരുള്‍ നിവരുന്നു. ലിഗ മാനഭംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതായിരിക്കാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ലിഗയെ കൂട്ടിക്കൊണ്ടുവന്നുവെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമാണെന്നും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പലരും ഒളിവില്‍ പോയി. മൃതദേഹം കണ്ടെത്തുന്നതിന്‍റെ തലേദിവസവും ഈ സംഘങ്ങള്‍ ഇവിടെ വന്നിരുന്നെന്ന് തോണിക്കാരന്‍ മൊഴി നല്‍കി.

കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കേസ് ശരിയായ ദിശയിലായത്. മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഒറ്റയ്‌ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്‍കി പാട്ടിലാക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടു ദിവസം മുമ്പ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ ആളിലേക്ക് ശ്രദ്ധ നീണ്ടത്.

വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു നേരത്തേ തന്നെ പോലീസിന് സൂചന കിട്ടിയിരുന്നു. കാട് വെട്ടിത്തെളിച്ചപ്പോഴാണു കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടിയ കുരുക്ക് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടുത്തെ പതിവുകാരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണം അഞ്ചു പേരിലേക്ക് നീളുകയും അവരില്‍ നിന്നും സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും കാണാതായ ആളിലേക്കും അന്വേഷണം എത്തുകയായിരുന്നു.

 

 

 

prp

Related posts

Leave a Reply

*