ചാര്‍ളി സിനിമയെ അനുസ്മരിക്കുന്ന ഒരു കഥ; സ്വന്തം ചരമവാര്‍ത്ത പടം സഹിതം പത്രത്തില്‍ നല്‍കിയ ശേഷംഅപ്രത്യക്ഷനായ ആളെ കണ്ടെത്തി

കോട്ടയം: സ്വന്തം ചരമവാര്‍ത്തയും പടം സഹിതം പരസ്യവും പത്രങ്ങള്‍ക്കു നല്‍കിയശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേലിനെ പൊലീസ് പിടികൂടി. പുലര്‍ച്ചെ രണ്ടു മണിയോടെ തിരുനക്കര സ്വദേശി കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ നിന്നാണ് ജോസഫിനെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സ്വന്തം ചരമ വാര്‍ത്തയും ആദരാഞ്​ലികളും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ ശേഷം ജോസ്​ഫ്​ നാടുവിട്ടത്​. വാര്‍ത്തകള്‍ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന്​ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണാടകയിലേക്കോ മറ്റോ കടന്നിട്ടുണ്ടാകുമെന്ന്​ കരുതി പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കോട്ടയത്തു നിന്ന്​ കണ്ടെത്തുകയായിരുന്നു.

ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക്​ ബുദ്ധിമുട്ടാകാതിരിക്കാനുമാണ്​ താന്‍ നാടുവിട്ടതെന്നാണ്​ ജോസഫ്​ പൊലീസിനോട്​ പറഞ്ഞത്​. പത്രമോഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘു ജീവചരിത്രവും എത്തിച്ചതും. പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്.

ചാര്‍ളി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ദുല്‍ഖര്‍ സല്‍മാന്‍ ഇതു പോലെ ചരമ പരസ്യം നല്‍കി മുങ്ങുന്നുണ്ട്. സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജോസഫിന്‍റെയും പ്രവൃത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.

prp

Related posts

Leave a Reply

*