മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി 2 പേരെ കാണാതായി

കോട്ടയം: കടുത്തുരുത്തിയില്‍ നിന്നും മുണ്ടാര്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി.

കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

 

 

prp

Related posts

Leave a Reply

*