പഞ്ചസാര കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാം

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിച്ച് നോക്കാറുള്ളവരാണ് നമ്മള്‍. ഇവിടെയിതാ മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്ഗധര്‍. എന്താണെന്നല്ലേ.

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര ഉപയോഗിക്കാം എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പഞ്ചസാര ഉപയോഗിച്ച് വെയിലേറ്റുള്ള കരിവാളിപ്പ് പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ചസാര കൊണ്ട്  മുഖകാന്തി വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഇവയൊക്കെയാണ്…

* മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍
ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവില്‍ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വര്‍ധിപ്പിക്കുകയും ചെയ്യും.

* ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍
തേനും പഞ്ചസാരയും സമം ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ചര്‍മ കാന്തി വര്‍ധിപ്പിക്കും. തൊലിപ്പുറത്തെ നിര്‍ജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും സഹായകരമാണ്. തേച്ചുപിടിപ്പിച്ച് മുഖത്ത് നന്നായി പിടിച്ചതിന് ശേഷം മാത്രം കഴുകി കളയുക.

* മുഖത്തെ കരിവാളിപ്പകറ്റാന്‍
നാല് സ്പൂണ്‍ നാരങ്ങ നീരില്‍ 2 ടീ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. വെള്ളം ചേര്‍ക്കാതെ ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ  കരിവാളിപ്പകറ്റാനും, കറുത്ത പാട് മാറാനും ഇത് സഹായിക്കും.

prp

Related posts

Leave a Reply

*