പുലിമുരുകന്‍ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കം: യുവാവ് കുത്തേറ്റു മരിച്ചു

Puli-Murugan-Review-Rating-Story-Public-Talk-1st-Day-Collections

കോട്ടയം:  സിനിമാ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജനവിഭാഗം തൃക്കുരിത്താനം മണ്ഡലം

പ്രസിഡന്റ് മനു മാത്യുവാണ് കുത്തേറ്റ് മരിച്ചത്.

ടിക്കറ്റ് വിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം  പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

ആരാണ് മനുവിനെ കുത്തിയതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി പുലിമുരുകന്‍ സിനിമയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നാണ്  സൂചന.

prp

Related posts

Leave a Reply

*