ട്രോള്‍ രൂപത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കോട്ടയം: കേരളം കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ട്രോള്‍ രൂപത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ആളുകള്‍ സോഷ്യല്‍ മീഡിയയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളിലൂടെ പറയുന്നത്.

Image may contain: one or more people and text

കൂടെയുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍

1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക
2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക
3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക
4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക

Image may contain: 3 people, text

പ്രതിരോധ മാര്‍ഗങ്ങള്‍

1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക

2. ചായയും കാപ്പിയും കൃത്രിമ ശീതളപാനീയങ്ങളും ബിയര്‍, മദ്യം എന്നിവയും ഒഴിവാക്കുക പകരം തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പുചേര്‍ത്ത് ഉപയോഗിക്കാം

3. രാവിലെ പതിനൊന്ന് മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം

4.വ്യായാമം ഒഴിവാക്കുക

5.അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

Image may contain: 7 people, people smiling, text
Image may contain: one or more people and text


Image may contain: 4 people, text

Image may contain: 1 person, text
prp

Related posts

Leave a Reply

*