ഐസ്‌ക്രീം പാര്‍ലര്‍ കേസ്; കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍

കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍. അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യം ഇല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട് വിഎസിന്‍റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസിന്‍റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വിഎസിന്‍റെ ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വിഎസിന്‍റെ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് […]

കെവിന്‍റെത് കൊലപാതകമല്ല മുങ്ങിമരണമാണെന്ന് ഒന്നാം പ്രതി ഷാനു ചാക്കോ

കോട്ടയം: കെവിന്‍ കേസില്‍ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ. 302ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിക്കുകയായിന്നെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വയ്ക്കുന്നുവെന്നും ഷാനുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാന്‍ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകര്‍ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും. കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി […]

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച സംഭവം; ഡോ. ജോൺ എസ് കുര്യനെ സ്ഥലം മാറ്റി

കോട്ടയം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സർജറി വിഭാഗം മേധാവി ഡോ. ജോൺ എസ്. കുര്യനെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാർ പ്രക്ഷോഭം നടത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അടിയന്തര അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റിയത്. കോട്ടയം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം മേധാവി നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. […]

കെവിന്‍ വധക്കേസ്: കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷന്‍

കോട്ടയം: കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രണയവിവാഹത്തിന്‍റെ പേരില്‍ ഭാര്യാസഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ […]

കെവിന്‍ കൊലക്കേസ്; പ്രാഥമിക വാദം ഈ മാസം 7 ന് തുടങ്ങും

കോട്ടയം: കെവിന്‍ കൊലപാതക കേസിലെ പ്രാഥമിക വാദം ഈ മാസം 7 ന് തുടങ്ങും. എല്ലാ പ്രതികളും ഹാജരാകണം. കുറ്റപത്ര പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദമാണ് നടക്കുക. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിലുണ്ടായ വിരോധത്തെ തുടര്‍ന്ന് നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ കുറ്റപത്രം. കഴിഞ്ഞ മെയ് 27 നായിരുന്നു സംഭവം. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനെയും ബന്ധുവിനെയും അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുവിനെ വഴിയില്‍ ഇറക്കിവിട്ടു. […]

റബര്‍ വിലയിടിവ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മലയോര കര്‍ഷകര്‍

കോട്ടയം: റബര്‍ വിലയിടിവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മലയോര കര്‍ഷകര്‍. റബറിനു വില കുറഞ്ഞതോടെ പലരും ടാപ്പിങ് നിര്‍ത്തി. തോട്ടങ്ങള്‍ കാടുമൂടിക്കിടക്കുകയാണ്. സ്വയം ടാപ്പിങ് നടത്തുന്നവര്‍ മാത്രമാണ് കുറെച്ചെങ്കിലും ഉല്‍പാദനം നടത്തുന്നത്. അവരും ഇപ്പോള്‍ കടക്കെണിയിലാണ്. വിപണിയെയും പ്രതിസന്ധി ബാധിച്ചു. ചെറുകിട, വന്‍കിട റബര്‍ കര്‍ഷകരെല്ലാം വീട്ടുചെലവുകള്‍ നടത്തിയിരുന്നത് റബറിനെ ആശ്രയിച്ചാണ്. മതിയായ വില ലഭിക്കാത്തതിനാല്‍ ജീവിത മാര്‍ഗത്തിനു മറ്റു വഴി തേടുകയാണു പലരും. റബര്‍ മരങ്ങളിലെ ഇല കൊഴിയുന്ന കാലമാണിത്. ഇതുമൂലം പലരും ടാപ്പിങ് നിര്‍ത്തി. […]

കോട്ടയത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം; പ്രതി പറഞ്ഞത് കള്ളം, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

അയര്‍ക്കുന്നം: കോട്ടയത്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജേഷ് പറഞ്ഞത് കളവാണെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്നും പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതി നശിപ്പിച്ചതായി പറഞ്ഞ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ സ്ഥലത്ത് തന്നെ ഫോണ്‍ എറിഞ്ഞു കളഞ്ഞതായാണ് പ്രതി മൊഴി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം പൊലീസ് പുരയിടവും സമീപ പ്രദേശങ്ങളും അടിച്ചുപെറുക്കി തിരച്ചില്‍ നടത്തി. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്‌ […]

കെവിൻ വധക്കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

കോട്ടയം: കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളെയും ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറ് പേർ റിമാൻഡിലുമാണ്. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകൾ ഇന്ന് കൈമാറും. കുറ്റപത്രത്തെ സംബന്ധിച്ച പ്രാഥമിക വാദങ്ങളാണ് ഇന്ന് നടക്കുക. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി […]

കോട്ടയത്ത് പതിനഞ്ചുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ പതിനഞ്ചു വയസുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മണര്‍കാട് മാലം സ്വദേശി അജീഷ് എന്ന യുവാവാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതലാണ് അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കള്‍ പരാതിയുമായി അയര്‍ക്കുന്നം പോലീസിനെ സമീപിച്ചു. പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ […]

കെവിന്‍ കൊലക്കേസ്; ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീനുവിന്‍റെ പിതാവും സഹോദരനും അടക്കം 13 പ്രതികളാണുള്ളത്. ഇവരില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം. കഴിഞ്ഞ മെയ് 27 നാണ് പ്രണയ വിവാഹത്തിന്‍റെ പേരില്‍ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ […]