ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി. നാല് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്.  സഭാനിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. സിസ്റ്റർ അനുപമ (പഞ്ചാബ്), ജോസഫീൻ (ജാർഖണ്ഡ് – ലാൽ മട്ടിയ), ആൽഫി (ബീഹാർ – പകർത്തല) , അൻസിറ്റ (കണ്ണൂർ – പരിയാരം) എന്നീ കന്യാസ്ത്രീകൾക്കെതിരെയാണ് സഭയുടെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകിയ […]

ജസ്‌നയുടെ അവസാന മെസേജ് പോലീസ് കണ്ടെത്തി; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം: ജസ്നയുടെ തിരോധനക്കേസ് അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.  ഇപ്പോള്‍ ജസ്നയുടെ അവസാനത്തെ മെസേജിന്‍റെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന വിവരം പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കത്തക്ക വിധമുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാട്ടില്‍നിന്നും ജസ്ന […]

ജസ്‌ന നാട് വിട്ടിട്ടില്ലെന്ന് സൂചന; ജന്മനാട്ടിലും പരിസരത്തും തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കാണാതായ മുണ്ടക്കയം സ്വദേശിനി ജസ്‌ന നാടുവിട്ടിട്ടില്ലെന്ന് സൂചന. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെ പുറത്ത് വന്ന സാക്ഷി മൊഴികള്‍ കള്ളമാകുന്നു. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്‌കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച്‌ താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. അന്വേഷണം അത്രകണ്ട് ഊര്‍ജിതമാക്കിയിരിക്കുകയാണ്.  ജസ്‌നയുടെ വീട്ടില്‍ […]

പത്താമുട്ടത്ത് പള്ളിയില്‍ അഭയം പ്രാപിച്ചവര്‍ക്ക് മോചനം: അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: പത്താമുട്ടത്ത് കരോള്‍ സംഘത്തെ അക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അക്രമം ഭയന്ന് സെന്‍റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അന്വേഷണത്തിനോട് സിപിഎമ്മും ഡിവൈഎഫ്‌ഐയും സഹകരിക്കും. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നായിരുന്നു പള്ളിയില്‍ കഴിഞ്ഞുവന്നിരുന്നവരുടെ ആരോപണം. ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ കോടതി ജാമ്യത്തില്‍ […]

ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ അടുത്ത പുരയിടത്തിലെ കുളത്തില്‍

കോട്ടയം: ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ അടുത്ത പുരയിടത്തിലെ പടുതാ കുളത്തില്‍ കണ്ടെത്തി. നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്‍റെ ഭാര്യ ഉണ്ണിമായയെ (22) ആണ് തിങ്കളാഴ്ച രാത്രി പത്തേകാലോടെ കിടക്കപ്പായില്‍ നിന്നും കാണാതായത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവ് വിഷ്ണു പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45 മണിയോടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്. അതേസമയം ഉണ്ണിമായയുടെ […]

കോട്ടയത്ത് അക്രമികളെ ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുന്നത് പള്ളിയില്‍

കോട്ടയം: കോട്ടയത്ത് ആക്രമികളെ ഭയന്ന്‍ ആറ് കുടുംബങ്ങള്‍ കഴിയുന്നത് പത്താമുട്ടം കൂമ്പാടി സെന്‍റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍. പള്ളിയില്‍ കയറി കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അക്രമികളെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുള്‍പ്പെടെ 43 പേരടങ്ങുന്ന കരോള്‍ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഒരു സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ […]

യുവാവിന്‍റെ മൃതദേഹം ബൈക്കില്‍ കെട്ടി പാറക്കുളത്തില്‍ താഴ്‌ത്തിയ നിലയില്‍

കോട്ടയം: യുവാവിനെ ബൈക്കില്‍ കെട്ടി പാറക്കുളത്തില്‍ താഴ്‌ത്തിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്‍റെ(31) മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ  വാഴൂര്‍ കറുകച്ചാലിലെ പാറക്കുളത്തില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മുകേഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ്  ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പോലീസും പാമ്പാടി അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് […]

സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയില്‍

കോട്ടയം: സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്‍റെ പിടിയിലായത്. തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്.  സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്‍റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ […]

മുണ്ടക്കയത്ത് കണ്ട പെണ്‍കുട്ടി ജെസ്നയോ? തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച്

കോട്ടയം: മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്‍റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി […]

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

കോട്ടയം: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു. ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണ് വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രതിയുടെ പ്രായം, […]