ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്‍റെ കൈയ്യിലുള്ളത് 664 കോടി രൂപ

തിരുവനന്തപുരം: ലോട്ടറി ഇനത്തിൽ സർക്കാറിന് ബംബർ അടിച്ചു. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിന്‍റെ കയ്യിലുള്ളത് 664 കോടി രൂപയാണ്. ഈ തുക വകമാറ്റി ചെലവഴിക്കാതെ ലോട്ടറി ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കണമെന്നാണ് ആവശ്യം. 2010 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ കാരണങ്ങൾകൊണ്ട് വിതരണം ചെയ്യാത്ത വകയിൽ സർക്കാറിന്‍റെ കൈവശമുള്ളത് 663 കോടി 96 ലക്ഷത്തിൽ പരം രൂപയാണ്. ലോട്ടറിയടിച്ചാൽ ടിക്കറ്റ് ഒരുമാസത്തിനകം ലോട്ടറി ഡിപ്പാർട്ട്മെന്‍റിൽ ഹാജരാക്കിയാൽ മാത്രമേ സമ്മാനാർഹമായ തുക ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. […]

ലോട്ടറിയടിച്ചില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു; ഫലം വന്നപ്പോള്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനം

മലപ്പുറം: സമ്മാനം കാണാതിരുന്നപ്പോള്‍ ടിക്കറ്റ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. ഒടുവില്‍ ഫലം വന്നപ്പോള്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് വെള്ളയൂര്‍ കാവുങ്ങല്‍ വടക്കേതില്‍ ശിവദാസനെ തേടിയെത്തിയത്. ശനിയാഴ്ച നറുക്കെടുപ്പു കഴിഞ്ഞെങ്കിലും വിജയി ആരെന്ന് അറിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പ്രഖ്യാപനവും വൈകി. 100 രൂപ മുതല്‍ 5000 രൂപ വരെ അടിച്ചിട്ടുണ്ടോയെന്ന് ലോട്ടറി ടിക്കറ്റെടുത്ത് ശിവദാസന്‍ നോക്കിയിരുന്നു. ഇല്ലെന്നറിഞ്ഞ് കാവുങ്ങലിലെ കടയ്ക്കു സമീപം ടിക്കറ്റ് ചുരുട്ടി വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ തുവ്വൂരിലാണ് ഒന്നാം സമ്മാനമെന്നറിഞ്ഞപ്പോള്‍ ഞായറാഴ്ച രാവിലെ […]

പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ പൂജ ബംബറിന്‍റെ നാലു കോടി ഭാഗ്യം തമിഴ്‌നാട് സ്വദേശിക്ക്. കോട്ടയം നഗരത്തില്‍ ജോലിചെയ്യുന്ന തിരുനല്‍വേലി സ്വദേശിയായ ഷണ്‍മുഖന്‍(51) മാരിയപ്പനെ തേടിയാണ് നാലുകോടിയുടെ  ഭാഗ്യം എത്തിയിരിക്കുന്നത്. വിഎ 489017 എന്ന നമ്പറിനാണ് മാരിയപ്പന് ലോട്ടറി അടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വഴിയരികില്‍ നിന്ന് ലോട്ടറിയെടുത്തത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് ലോട്ടറി അടിച്ചെന്ന് വെള്ളിയാഴ്ച വൈകീട്ട് മാരിയപ്പന്‍ അറിഞ്ഞപ്പോള്‍ […]

പത്ത് ലക്ഷം അടിച്ചതറിയാതെ ലോട്ടറി കുപ്പയിലേക്ക് വലിച്ചെറിഞ്ഞു; ഭാഗ്യം കൈക്കലാക്കി കൂട്ടുകാരന്‍ മുങ്ങി

കഷ്ടകാലസമയത്ത് തെറ്റായ പലകാര്യങ്ങളും ചെയ്യാന്‍ തോന്നിപ്പിക്കുമെന്ന് പഴമക്കാര്‍ പറയുന്നതില്‍ കഴമ്ബുണ്ട് എന്ന് തിരുവനന്തപുരം സ്വദേശിയായ അജിനുവും ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാവും. ജീവിതത്തിലെ ദുരനുഭവങ്ങള്‍ മറിച്ച്‌ പറയാന്‍ അജിനുവിനെ പ്രേരിപ്പിക്കില്ലെന്ന് സാരം. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിരാശ പൂണ്ട് ലോട്ടറി ടിക്കറ്റുവരെ പാലോട് സ്വദേശിയായ അജിനു കുപ്പയിലേക്കു വലിച്ചെറിയുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അജിനുവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സ്ഥാനം അടിച്ചത്. ഒന്നു രണ്ടും രൂപയല്ല പത്തു ലക്ഷത്തിന്റെ രണ്ടാം സമ്മാനം. എന്നാല്‍ ഇതൊന്നും അറിയാതെ അജിനു നിരാശപൂണ്ട് ലോട്ടറി ചുരുട്ടി […]

ഒടുവില്‍ പത്തു കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി

തൃശൂര്‍: മണിക്കൂറുകള്‍ നാനാഭാഗത്തുനിന്നും ഉയര്‍ന്ന അന്വേഷണത്തിന് ഒടുവില്‍ ആ ഭാഗ്യശാലി ആരെന്നു കണ്ടെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപറിന്‍റെ പത്തു കോടി സമ്മാനം തൃശൂര്‍ സ്വദേശിനി വത്സല വിജയന്. ഭര്‍ത്താവ് മരിച്ച വല്‍സല (58) ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. ചിറ്റിലപ്പള്ളിയിലെ പഴയ വീടുതകര്‍ന്നതിനെ തുടര്‍ന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. തൃശൂലിലെ തന്നെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടി.ബി. 128092 എന്ന ടിക്കറ്റിനാണ് […]

കേരള ലോട്ടറി നറുക്കെടുപ്പ് ഇനി മുതല്‍ ലൈവ്; സംപ്രേഷണാവകാശം പാര്‍ട്ടി ചാനലിന് മാത്രം

തിരുവനന്തപുരം: ലോട്ടറി നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി വകുപ്പിന്‍റെ പുതിയ തീരുമാനം ഈ മാസം 17 ന് പ്രാബല്യത്തില്‍ വരും. ശീതീകരിച്ച സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതോടെ നറുക്കെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ റിസല്‍ട്ട് അറിയാന്‍ സാധിക്കുമെന്ന സവിശേഷതയുമുണ്ട്. അതേസമയം, ഫലം ലൈവായി ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി ചാനലായ കൈരളിയെ തിരഞ്ഞെടുത്ത സംഭവം വിവാദമായി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗോര്‍ഖി ഭവനിലെ വാടകയ്‌ക്കെടുത്ത സ്റ്റുഡിയോയിലായിരിക്കും നറുക്കെടുപ്പ്. ഒരു വര്‍ഷം 365 […]

ആകര്‍ഷകമായ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍

പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശിനു നല്‍കി നിര്‍വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി വര്‍ഷമായ 2017ല്‍ പത്തുകോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പര്‍ ഭാഗ്യക്കുറി ആരംഭിച്ചത് ലാഭകരമായതിനെത്തുടര്‍ന്നാണ് ഇക്കുറിയും ബമ്പര്‍ സമ്മാനത്തുക പത്തുകോടിയാക്കിയത്. സര്‍ക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി […]

സംസ്ഥാന ലോട്ടറി സമ്മാനങ്ങളില്‍ വന്‍ വര്‍ധന!

തിരുവനന്തപുരം:  സംസ്ഥാന ലോട്ടറിയുടെ പുതുക്കിയ സമ്മാനഘടന ജൂലൈ 15 മുതല്‍ നടപ്പാക്കും. സമ്മാനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകും. കാരുണ്യപ്ലസ‌് നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ എണ്ണം 246021 ആയി ഉയരും. നിലവില്‍ പ്രതിദിനം 226814 സമ്മാനമാണ‌് നല്‍കിയിരുന്നത‌്. അക്ഷയ ഭാഗ്യക്കുറിയിലെ സമ്മാനങ്ങളുടെ എണ്ണം 226825 ആകും. യുഡിഎഫ‌് സര്‍ക്കാരിന്റെ കാലത്ത‌് 87000 ആയിരുന്ന സമ്മാനമാണ‌് ഇപ്പോള്‍ 246000ത്തിലേക്കെത്തിയത‌്. 5000രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും വര്‍ധിക്കും. മെയ‌് ഒന്നുമുതല്‍ 30 രൂപ ടിക്കറ്റില്‍ 1000 രൂപയുടെ 1080 സമ്മാനവും 500ന്റെ 6480 സമ്മാനവും 100 […]

ലോട്ടറി വില്‍പ്പനക്കാരും ഇനി യൂണിഫോമിലേക്ക്

കൊച്ചി: സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ യൂണിഫോമിലേക്ക്. ലോട്ടറി വില്‍പ്പനക്കാര്‍ ഓവര്‍കോട്ട് യൂണിഫോം അണിഞ്ഞുതുടങ്ങി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനി മുതല്‍ ലോട്ടറി വില്‍പ്പനക്കാരെത്തുക.. കുങ്കുമ നിറത്തിലാണ് ഓവര്‍കോട്ട്. യൂണിഫോമിനൊപ്പം പ്രത്യേക കുടകളും നല്‍കുന്നുണ്ട്.     കൊച്ചി മെട്രോയില്‍ ഉള്‍പ്പെടെ യൂണിഫോം തയ്യറാക്കിയ കുടുംബശ്രീയ്ക്കാണ് ലോട്ടറി വില്‍പ്പനക്കാരുടെ യൂണിഫോമും തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളത്. ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീയ്ക്ക് നല്‍കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്ഷേമ നിധി അംഗങ്ങളായ 50,000 പേര്‍ക്ക് യൂണിഫോം ലഭ്യമാക്കും. ജില്ലാ […]