കരുത്തുകാട്ടി ഇന്ത്യ; ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

മുംബൈ:  സ്കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി നരേന്ദ്രമോദി  ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്‍റെ തെളിവാണിതെന്നും മോദി പറഞ്ഞു. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ഏതുമാകട്ടെ, ഇത്തരം ഭീഷണികളെ […]

ഒരു രൂപയ്ക്ക് വിമാന യാത്ര; തകര്‍പ്പന്‍ ഓഫറുമായി എയര്‍ ഡെക്കാന്‍

ബാംഗ്ലൂര്‍: ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ ആദ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട് ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫര്‍ നല്‍കി കൊണ്ടാണ് എയര്‍ ഡെക്കാന്‍ എത്തുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡിസംബര്‍ 22 ന് സര്‍വീസ് പുനരാരംഭിക്കും. മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് ദി  മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ-നാസിക് യാത്രയ്ക്ക് […]

ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി

മുംബൈ:  മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗഡ്കെയും വിവാഹിതരായി. ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആരാധകര്‍ക്കായി ഇരുവരുടെയും സുഹൃത്തായ അഞ്ജനാ ശര്‍മ്മ ചിത്രങ്ങള്‍ പങ്കുവച്ചു. ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമായുള്ള ഗംഭീര വിരുന്ന് ഈ മാസം 27 ന് മുംബൈ താജ്​ ഹോട്ടലില്‍ വച്ച്‌ നടക്കും. ഷാറൂഖ്​ ഖാന്‍ നായകനായ ‘ചക്​ദേ ഇന്ത്യ’യിലൂടെയാണ് ദേശീയതല […]

സോപ്പ് നിര്‍മ്മാണം അഭിമാന ക്ഷതമാണെന്ന്; ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ നരകയാതന അനുഭവിച്ച് യുവതി

മുംബൈ: കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ ഭാര്യക്കു നേരിട്ടത് ദുരന്തം. സക്കീറ അലി ഷെയ്ഖെന്ന യുവതിയാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്നത്. കണ്ണുകള്‍ പൊട്ടിയൊഴുകി മുഖം വികൃതമാക്കപ്പെട്ട് സക്കീറ നരകിക്കുകയാണ്. ആസിഡ് ആക്രമണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി. മുംബൈയില്‍ നവംബര്‍ മാസമാദ്യമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മടിയനായ ഭര്‍ത്താവ് ഒരു ജോലിക്കും പോകില്ല. രണ്ടു മക്കളടങ്ങിയ കുടുംബം പോറ്റാന്‍ സക്കീറക്ക് മറ്റ് വഴികളില്ലായിരുന്നു. പാര്‍ട്ട് ടൈം ജോലിയായി  സോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്‍റെ അഭിമാനത്തിന് […]

പിരിയാന്‍ പോകുന്ന ഭാര്യയെ പാട്ടുപാടി തിരികെ വിളിച്ച യുവാവ്; സിനിമാക്കഥയെ വെല്ലുന്ന വീഡിയോ കാണാം

മുംബൈ: ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന്  ശാഠ്യം പിടിച്ച് ഭര്‍ത്താവുമായി പിണങ്ങി അമ്മാവ​ന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. അവിടെ ചെന്ന് ഭാര്യയെ അനുനയിപ്പിക്കാന്‍ കഴിയുന്നതും ഭര്‍ത്താവ് ശ്രമിച്ചുനോക്കി. ഒടുവില്‍ ഭര്‍ത്താവിന് എതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചു. അവിടെവെച്ചും യുവതി വിട്ടുവീഴ്ചക്ക് തയ്യാറാകാത്തെ ഉറച്ചു നിന്നു. വഴിപിരിയുമെന്നായപ്പോഴാണ് ഭര്‍ത്താവ് പാട്ടിലൂടെ അവളെ തിരിച്ചുപിടിച്ചത്. ഇതൊരു സിനിമാക്കഥയോ നാടകമോ അല്ല. തന്‍റെ ഭാര്യയെ നഷ്ടമാകുമെന്നറിഞ്ഞപ്പോള്‍ ‘ദെഹ്​ലീസ്​ പെ മെരെ ദില്‍കി …’ എന്ന പാട്ടുപാടി അവളെ വീണ്ടും സ്വന്തമാക്കിയ ഒരാളുടെ ജീവിത കഥയാണ്‌. എല്ലാവരും കൗതുകത്തോടെ […]

സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സിഡ്നി: സിഡ്നിയിലെ സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. ഒമ്പത്  കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. എട്ടു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബാങ്ക്സിയ റോഡ് പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.  24 കുട്ടികളും ഒരു അധ്യാപികയുമാണ് അപകടസമയത്ത് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദ്യപിച്ച്‌ വാഹനം ഓടിച്ചതാണോ എന്ന സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരെ    വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ […]

കുതിരപ്പുറത്തുനിന്ന് വീണ 6 വയസ്സുകാരിക്ക് മസ്തിഷ്ക മരണം

മുംബൈ: വിനോദയാത്രയ്ക്കെത്തിയ പെണ്‍കുട്ടിക്ക് കുതിരപ്പുറത്തുനിന്ന് വീണ് മസ്തിഷ്ക മരണം. ഝാന്‍വി ശര്‍മ്മ എന്ന ആറു വയസുകാരിക്കായിരുന്നു ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കൂപറേജ് ഘോഷ ഗാര്‍ഡനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കും സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഝാന്‍വി കുതിര സവാരിക്കെത്തിയത്. റൈഡിംഗിനിടെ കുതിരപ്പുറത്തുനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ  ഉടന്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുതിരയുടെ റൈഡര്‍ ആയ സോഹം ജയ്സാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.