സോപ്പ് നിര്‍മ്മാണം അഭിമാന ക്ഷതമാണെന്ന്; ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ നരകയാതന അനുഭവിച്ച് യുവതി

മുംബൈ: കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ ഭാര്യക്കു നേരിട്ടത് ദുരന്തം. സക്കീറ അലി ഷെയ്ഖെന്ന യുവതിയാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്നത്. കണ്ണുകള്‍ പൊട്ടിയൊഴുകി മുഖം വികൃതമാക്കപ്പെട്ട് സക്കീറ നരകിക്കുകയാണ്. ആസിഡ് ആക്രമണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി.

മുംബൈയില്‍ നവംബര്‍ മാസമാദ്യമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മടിയനായ ഭര്‍ത്താവ് ഒരു ജോലിക്കും പോകില്ല. രണ്ടു മക്കളടങ്ങിയ കുടുംബം പോറ്റാന്‍ സക്കീറക്ക് മറ്റ് വഴികളില്ലായിരുന്നു. പാര്‍ട്ട് ടൈം ജോലിയായി  സോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ പൂട്ടിയിട്ട ശേഷം സക്കീറയുടെ മുഖത്തേക്ക് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു.

10 മിനിറ്റോളം ഒന്നും കാണാന്‍ പോലുമാവാതെ അലറിക്കരഞ്ഞു. വെള്ളത്തിനായി യാചിച്ചു. വെള്ളമെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്ന ഭര്‍ത്താവ് ഇതിനു അനുവദിച്ചില്ല. ഒടുവില്‍ വാതില്‍ ചവിട്ടിത്തുറന്ന് സഹോദരന്‍ വീടിനകത്തു കയറി തന്നെ രക്ഷപ്പെടുത്തിയതെന്നും സക്കീറ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികില്‍സയിലാണ് സക്കീറ. ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മറ്റൊരു കണ്ണ് തുറക്കാനും സാധിക്കുന്നില്ല. കഴുത്തിലൂടെ പൈപ്പിട്ട് അതു വഴിയാണ് യുവതി ഇപ്പോള്‍ ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

prp

Related posts

Leave a Reply

*