കോപ്പിയടിച്ചതിന് പിടിയിലായതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ചെന്നൈ: കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈയിലെ സത്യഭാമ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ രാത്രി തീയിട്ടു. ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും മറ്റും അവര്‍ അഗ്നിക്കിരയാക്കി. മാത്രമല്ല കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഹൈദരാബാദില്‍ നിന്നുള്ള രാഗ മോണിക്കയെന്ന വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. പ്രൊഫസറുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മോണിക്ക ജീവനൊടുക്കിയതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ രാഗ മോണിക്കയെ പിടികൂടുകയും തുടര്‍ന്നു പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്താവാം വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ്  സര്‍വകലാശാല അധികൃതരുടെ വിശദീകരണം.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ ക്യാമ്പസിനുള്ളില്‍ തങ്ങിയാണ് പ്രക്ഷോഭം തുടരുന്നത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഹോസ്റ്റല്‍ കെട്ടിടവും യൂണിവേഴ്സിറ്റിയുമെല്ലാം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

prp

Related posts

Leave a Reply

*