നടി ആക്രമിക്കപ്പെട്ട സംഭവം; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. അക്രമിസംഘം പദ്ധതിയിട്ടിരുന്നത് നടിയെ കൂട്ടബലാത്സംഗം ചെയ്യാനായിരുന്നെന്നും ഇതിനുള്ള സൗകര്യം ഒരുക്കിയാണ് വാഹനം കൊണ്ടു വന്നതെന്നും എന്നാല്‍ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രത്തില്‍  പറയുന്നു. കൂടാതെ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താനും കൃത്യം പെട്ടെന്ന്‍ നടപ്പിലാക്കാനും ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നടി വിവാഹം കഴിഞ്ഞ്  സിനിമാരംഗം വിടുന്നതിനു  മുമ്പായി ഇക്കാര്യം നടപ്പാക്കണം എന്നായിരുന്നു ദിലീപിന്‍റെ  നിര്‍ദേശം. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചത് ഈ നടിയാണെന്ന സംശയത്തെ തുടര്‍ന്ന് നടിയോട് ദിലീപിന് വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ദിലീപ് നടിയുമായി വഴക്ക് ഉണ്ടാക്കുകയും ചെയ്തു.

ക്വട്ടേഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും എന്നാല്‍ നടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പെട്ടെന്ന് നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതത്രെ. അതി ക്രൂരമായ കാര്യങ്ങള്‍ ആണ് ദിലീപ് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ കാവ്യാമാധവന്‍ 34-ാം സാക്ഷിയാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേ 11 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരാണ് മറ്റ് എട്ട് പ്രതികള്‍.

 

prp

Related posts

Leave a Reply

*