യുവതിയുടെയും മക്കളുടേയും ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും നാലു മക്കളുടേയും ദേഹത്തേക്ക് ജനാലയിലൂടെ ആസിഡ് ഒഴിച്ച്‌ പൊള്ളലേല്പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് റെനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം നെയ്ത്തുശാലപ്പടിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയില്‍ സ്മിത, മക്കളായ നെവിന്‍, സ്മിജ, സിമ്‌ന, സിമ്‌നു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സിമ്‌നയുടെ മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണ് താമസം. പുലര്‍ച്ചെ മൂന്നോടെയാണ് […]

കൊച്ചിയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡാക്രമണം; കുട്ടിയുടെ കാ‍ഴ്ച നഷ്ടപ്പെട്ടു

കൊച്ചി: എറണാകുളം പാന്പാക്കുടയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡാക്രമണം. ആക്രമണത്തില്‍ കുട്ടികളില്‍ ഒരാളുടെ കാ‍ഴ്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ക‍ഴിയുന്ന സ്മിതയ്ക്കും മൂന്ന് മക്കള്‍ക്കും നേരെയാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്.       ഉച്ചയ്ക്ക് ഇവര്‍ താമസിച്ചിരുന്ന വീടിന് ആരോ തീവച്ചിരുന്നു. ആ സമയം സ്മിതയും കുട്ടികളും വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ദുരന്തം ഒ‍ഴിവായത്. വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചിരുന്നു. പിന്നീട് രാത്രി ഇതേവീട്ടില്‍ ക‍ഴിയുകയായിരുന്ന സ്മിതയ്ക്കും കുട്ടികള്‍ക്കും നേരെ ആസിഡാക്രമണം നടക്കുകയായിരുന്നു. പുലര്‍ച്ചെ […]

കോഴിക്കോട് ഭാര്യക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം

കോഴിക്കോട്: മുക്കത്ത് ഭാര്യക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. കല്ലുരുട്ടി സ്വദേശി സ്‌നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജൈസണ്‍ ആസിഡ് ഒഴിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോട് കൂടിയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.    

കര്‍ണ്ണാടകയില്‍ ആഹ്ലാദപ്രകടനത്തിന് നേരെ ആസിഡ് ആക്രമണം; 25 പേര്‍ക്ക് പൊള്ളലേറ്റു

ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്‍റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് സംഭവമുണ്ടായത്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഉള്ളാള്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.ബിജെപിക്ക് ആറും എസ് ഡി പി ഐയ്ക്ക് ആറും ജനതാദള്‍ എസിന് നാലു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. 31 സീറ്റുകളില്‍ 13 സീറ്റാണ് കോണ്‍ഗ്രസ് നേടി […]

ട്രെയിനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം.കൊല്ലം-പുനലൂര്‍ പാസഞ്ചര്‍  ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം ട്രെയിനില്‍ നിന്നോടി രക്ഷപെട്ട കാമുകന്‍ അരുണിനെ പോലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു ട്രെയിനില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട സഹയാത്രക്കാര്‍ എത്തിനോക്കുമ്ബോഴാണ് ആസിഡ് വീണ് ഒരു വശം മുഴുവന്‍ പൊള്ളിയ നിലയില്‍ കണ്ടെത്തിയത്. യാത്രക്കാര്‍ ഓടി എത്തിയതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു.

പ്രണയം നിരസിച്ച 17-കാരന്‍റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചു

ബംഗ്ലാദേശ്: പ്രണയം നിരസിച്ച 17-കാരന്‍റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചു. ധാക്ക സ്വദേശിയായ മഹ്മൂദുല്‍ ഹന്‍ മറൂഫിനാണ് പ്രണയത്തിന്‍റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുരിതം പേറേണ്ടിവന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം  വീട്ടിലേക്ക് നടന്നുവരവെ തെരുവില്‍വച്ചാണ് പെണ്‍കുട്ടി മഹ്മൂദിലിനെ ആക്രമിച്ചത്. മാസങ്ങളായി പെണ്‍കുട്ടി മഹ്മൂദുലിന്‍റെ പുറകേ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇക്കുറിയും മഹ്മൂദുല്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കൊഴിക്കുകയായിരുന്നു. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.  വലതുതോളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് […]

മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന് സംഭവിച്ചത്

പറ്റ്ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് പറ്റ്നയില്‍ നിന്നും 140 കിമീ അകലെയുള്ള ബെഗുസരൈ ജില്ലയിലാണ് സംഭവം നടന്നത്. ട്രാക്ടര്‍ ഡ്രൈവറായ ഗൗതം കുമാര്‍ ചൗധരി തന്‍റെ മുതലാളിയായ ദയാറാം സിംഗിന്‍റെ ഭാര്യയുമായി പ്രണയത്തിലായി. കഴിഞ്ഞയാഴ്ച രണ്ട് കുട്ടികളുടെ മാതാവായ കാമുകിയുമൊത്ത് ഗൗതം കുമാര്‍ ഒളിച്ചോടി. ഉടനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ദയാറാം പോലീസില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ […]

സോപ്പ് നിര്‍മ്മാണം അഭിമാന ക്ഷതമാണെന്ന്; ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ നരകയാതന അനുഭവിച്ച് യുവതി

മുംബൈ: കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ ഭാര്യക്കു നേരിട്ടത് ദുരന്തം. സക്കീറ അലി ഷെയ്ഖെന്ന യുവതിയാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്നത്. കണ്ണുകള്‍ പൊട്ടിയൊഴുകി മുഖം വികൃതമാക്കപ്പെട്ട് സക്കീറ നരകിക്കുകയാണ്. ആസിഡ് ആക്രമണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി. മുംബൈയില്‍ നവംബര്‍ മാസമാദ്യമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മടിയനായ ഭര്‍ത്താവ് ഒരു ജോലിക്കും പോകില്ല. രണ്ടു മക്കളടങ്ങിയ കുടുംബം പോറ്റാന്‍ സക്കീറക്ക് മറ്റ് വഴികളില്ലായിരുന്നു. പാര്‍ട്ട് ടൈം ജോലിയായി  സോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്‍റെ അഭിമാനത്തിന് […]