യുവതിയുടെയും മക്കളുടേയും ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും നാലു മക്കളുടേയും ദേഹത്തേക്ക് ജനാലയിലൂടെ ആസിഡ് ഒഴിച്ച്‌ പൊള്ളലേല്പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് റെനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം നെയ്ത്തുശാലപ്പടിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയില്‍ സ്മിത, മക്കളായ നെവിന്‍, സ്മിജ, സിമ്‌ന, സിമ്‌നു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

സിമ്‌നയുടെ മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണ് താമസം. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമെന്ന് സ്മിത പറഞ്ഞു.

വെള്ളം ഒഴിച്ചതാണെന്നാണ് ആദ്യം കരുതിയത്. ശരീരം പൊള്ളിയപ്പോഴാണ് ആസിഡാണെന്നു മനസിലായത്. ജനലിന്‍റെ വശത്ത് കിടന്നുറങ്ങുകയായിരുന്ന സിമ്‌നയുടെ ദേഹത്താണ് കൂടുതല്‍ ആസിഡ് വീണത്. കുട്ടിയുടെ കണ്ണില്‍ ആസിഡ് വീണതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാനും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

prp

Related posts

Leave a Reply

*