കൊച്ചിയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡാക്രമണം; കുട്ടിയുടെ കാ‍ഴ്ച നഷ്ടപ്പെട്ടു

കൊച്ചി: എറണാകുളം പാന്പാക്കുടയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡാക്രമണം. ആക്രമണത്തില്‍ കുട്ടികളില്‍ ഒരാളുടെ കാ‍ഴ്ച നഷ്ടപ്പെട്ടു. നെയ്ത്തുശാലപ്പടിയില്‍ റോഡരികില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ക‍ഴിയുന്ന സ്മിതയ്ക്കും മൂന്ന് മക്കള്‍ക്കും നേരെയാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്.

      ഉച്ചയ്ക്ക് ഇവര്‍ താമസിച്ചിരുന്ന വീടിന് ആരോ തീവച്ചിരുന്നു. ആ സമയം സ്മിതയും കുട്ടികളും വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ദുരന്തം ഒ‍ഴിവായത്. വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചിരുന്നു. പിന്നീട് രാത്രി ഇതേവീട്ടില്‍ ക‍ഴിയുകയായിരുന്ന സ്മിതയ്ക്കും കുട്ടികള്‍ക്കും നേരെ ആസിഡാക്രമണം നടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ജനല്‍വ‍ഴിയാണ് സ്മിതയുടെയും മക്കളുടെയും മുഖത്ത് അജ്ഞാതന്‍ ആസിഡ് ഒ‍ഴിച്ചത്.

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കേസന്വേഷിക്കുന്ന രാമമംഗലം എസ്ഐ അറിയിച്ചു. കുടുംബനാഥന്‍ മരിച്ചതിനെ തുടര്‍ന്ന് നിരാംലബരായ സ്മിതയ്ക്കും മക്കള്‍ക്കും പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ എന്‍സിസി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. ഒമ്പതിലും ഏ‍ഴിലും ന‍ഴ്സറിയിലുമാണ് സ്മിതയുടെ മക്കള്‍ പഠിക്കുന്നത്. സ്മിതയും മക്കളും ഇപ്പോള്‍ കോട്ടയം ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.

prp

Related posts

Leave a Reply

*