ഉച്ചയ്ക്ക് ഇവര്‍ താമസിച്ചിരുന്ന വീടിന് ആരോ തീവച്ചിരുന്നു. ആ സമയം സ്മിതയും കുട്ടികളും വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചിരുന്നു. പിന്നീട് രാത്രി ഇതേവീട്ടില് കഴിയുകയായിരുന്ന സ്മിതയ്ക്കും കുട്ടികള്‍ക്കും നേരെ ആസിഡാക്രമണം നടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ജനല്‍വഴിയാണ് സ്മിതയുടെയും മക്കളുടെയും മുഖത്ത് അജ്ഞാതന്‍ ആസിഡ് ഒഴിച്ചത്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കേസന്വേഷിക്കുന്ന രാമമംഗലം എസ്ഐ അറിയിച്ചു. കുടുംബനാഥന് മരിച്ചതിനെ തുടര്‍ന്ന് നിരാംലബരായ സ്മിതയ്ക്കും മക്കള്‍ക്കും പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. ഒമ്പതിലും ഏഴിലും നഴ്സറിയിലുമാണ് സ്മിതയുടെ മക്കള്‍ പഠിക്കുന്നത്. സ്മിതയും മക്കളും ഇപ്പോള്‍ കോട്ടയം ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.