ട്രെയിനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം.കൊല്ലം-പുനലൂര്‍ പാസഞ്ചര്‍  ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിനു ശേഷം ട്രെയിനില്‍ നിന്നോടി രക്ഷപെട്ട കാമുകന്‍ അരുണിനെ പോലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു

ട്രെയിനില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട സഹയാത്രക്കാര്‍ എത്തിനോക്കുമ്ബോഴാണ് ആസിഡ് വീണ് ഒരു വശം മുഴുവന്‍ പൊള്ളിയ നിലയില്‍ കണ്ടെത്തിയത്. യാത്രക്കാര്‍ ഓടി എത്തിയതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു.

prp

Related posts

Leave a Reply

*