നോമിനേഷന്‍ നല്‍കുന്നതില്‍നിന്നും പിന്തിരിപ്പിച്ചു, അമ്മയ്‌ക്കെതിരെ പാര്‍വ്വതിയും പത്മപ്രിയയും

താരസംഘടന അമ്മയ്‌ക്കെതിരെ നടി പാര്‍വ്വതിയും പത്മപ്രിയയും വീണ്ടും രംഗത്ത്. സംഘടനയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, അതിന് സാധിച്ചില്ല. നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പാര്‍വതിയും പത്മപ്രിയയും പറയുന്നത്. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികതയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് നോമിനികളാണെന്നും പാര്‍വ്വതി പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തയച്ചിട്ടുണ്ട്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയിരുന്നു.മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു.

അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറഞ്ഞിരുന്നു.ഇപ്പോഴത്തെ ഭാരവാഹികള്‍ ആരുടെയൊക്കെയോ നോമിനികളാണെന്നും ആരോപണം ഉണ്ട്. സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും ആരോപണം ഉയരുന്നുണ്ട്.

prp

Related posts

Leave a Reply

*