പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണം: പത്മപ്രിയ

ചെന്നൈ: നിലപാടുകള്‍ തുറന്നു പറയുന്നതില്‍ മറ്റ് നടിമാരില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് നടി പത്മപ്രിയ. ഇപ്പോഴിതാ താരത്തിന്‍റെ അത്തരത്തില്‍ ഉള്ള ഒരു നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് കാര്‍ഡില്‍ അച്ഛന്‍റെയോ ഭര്‍ത്താവിന്‍റെയോ പേര് ചേര്‍ക്കുന്നത് പോലെ പുരുഷന്‍മാരുടെ വോട്ടേഴ്‌സ് ഐഡിയില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്നാണ് താരത്തിന്റെ ആവശ്യം. ട്വിറ്ററിലൂടെ ആണ് പത്മപ്രിയ ഇതിനെ കുറിച്ച്‌ പറഞ്ഞത്. തന്‍റെയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും തെരഞ്ഞെടുപ്പ് കാര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് […]

‘പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി’: ബാബു രാജ്

കൊച്ചി: അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസി ആരോപണം ഉന്നയിച്ചപ്പോള്‍ നടിമാര്‍ക്കെതിരെ രംഗത്ത് വന്ന താരമാണ് ബാബു രാജ്. ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെക്കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് വെളിപ്പെടുത്തി. ‘ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യനമ്പീശന്‍ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ […]

മി ടൂ പരാമർശം; മോഹൻലാലിനെതിരെ പദ്‌മപ്രിയയും

മി ടൂ പരാമർശത്തിൽ മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും.  നടൻ മോഹൻലാലിന്‍റെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം.   മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടി […]

ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്, എതിര്‍ത്ത് പത്മപ്രിയ; രഹസ്യവോട്ടെടുപ്പ് നടത്തും

കൊച്ചി: ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്‍റെ വാദം. ഇതിനെ […]

നോമിനേഷന്‍ നല്‍കുന്നതില്‍നിന്നും പിന്തിരിപ്പിച്ചു, അമ്മയ്‌ക്കെതിരെ പാര്‍വ്വതിയും പത്മപ്രിയയും

താരസംഘടന അമ്മയ്‌ക്കെതിരെ നടി പാര്‍വ്വതിയും പത്മപ്രിയയും വീണ്ടും രംഗത്ത്. സംഘടനയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, അതിന് സാധിച്ചില്ല. നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പാര്‍വതിയും പത്മപ്രിയയും പറയുന്നത്. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികതയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് നോമിനികളാണെന്നും പാര്‍വ്വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തയച്ചിട്ടുണ്ട്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും […]

പ്രേക്ഷകരുടെ മനസ് നിറയ്ക്കാന്‍ ഷെഫ് വീണ്ടും വരുന്നു

മുംബൈ:  പത്മ പ്രിയയും ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ഹിന്ദി ചിത്രം ‘ഷെഫ്’ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളിയായ രാജാ കൃഷ്ണമേനോന്‍റെ  സംവിധാനത്തില്‍ പുറത്തിറങ്ങുന്ന  ചിത്രം  അമേരിക്കന്‍ സിനിമയായ ഷെഫിന്‍റെ  ഔദ്യോഗിക റീമേക്കാണ്. കുടുംബ കഥ പറയുന്ന ചിത്രത്തിൽ  നാടൻ വേഷത്തിലും മോഡേൺ ലുക്കിലും പത്മപ്രിയ എത്തുന്നുണ്ട്. രഘു ദീക്ഷിതും അമാല്‍ മല്ലിക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍കുര്‍ തിവാരിയും രശ്മി വീരയും ചേര്‍ന്നാണ്. മലയാളത്തില്‍ നിന്ന്‍ ശാന്തകുമാരി,നടനും പരസ്യ സംവിധായകനുമായ ദിനേശ് പ്രഭാകര്‍ […]