പ്രേക്ഷകരുടെ മനസ് നിറയ്ക്കാന്‍ ഷെഫ് വീണ്ടും വരുന്നു

മുംബൈ:  പത്മ പ്രിയയും ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ഹിന്ദി ചിത്രം ‘ഷെഫ്’ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളിയായ രാജാ കൃഷ്ണമേനോന്‍റെ  സംവിധാനത്തില്‍ പുറത്തിറങ്ങുന്ന  ചിത്രം  അമേരിക്കന്‍ സിനിമയായ ഷെഫിന്‍റെ  ഔദ്യോഗിക റീമേക്കാണ്. കുടുംബ കഥ പറയുന്ന ചിത്രത്തിൽ  നാടൻ വേഷത്തിലും മോഡേൺ ലുക്കിലും പത്മപ്രിയ എത്തുന്നുണ്ട്.

രഘു ദീക്ഷിതും അമാല്‍ മല്ലിക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍കുര്‍ തിവാരിയും രശ്മി വീരയും ചേര്‍ന്നാണ്.

മലയാളത്തില്‍ നിന്ന്‍ ശാന്തകുമാരി,നടനും പരസ്യ സംവിധായകനുമായ ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഷെഫ് എന്ന ചിത്രത്തിന്‍റെ ഭാഗമായി കേരളത്തിലെ രുചികള്‍ ആസ്വദിക്കാന്‍ അവസരം ലഭിച്ചെന്നും അതില്‍ സന്തോഷമുണ്ടെന്നും സെയ്ഫ് പറഞ്ഞു.  വിവിധ ഭക്ഷണങ്ങളെ കുറിച്ചും രാജ്യത്തെ സംസ്കാരങ്ങളെ പറ്റിയും പറയാന്‍ ശ്രമിക്കുന്ന ‘ഷെഫ്’ ഒക്ടോബര്‍ 6 നു റിലീസ് ആവും.

prp

Related posts

Leave a Reply

*