പുതിയ 100 രൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി രൂപകല്‍പന ചെയ്തിട്ടുള്ള 100 രൂപ   നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കും. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാകും 100 രൂപയുടെ അച്ചടി തുടങ്ങുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

200 രൂപാ നോട്ടിന്‍റെ അച്ചടി മാര്‍ച്ച്‌ അവസാനത്തോടെയാണ് പൂര്‍ത്തിയാവുക . പുതിയ 100 രൂപാ നോട്ടുകള്‍ എത്തിയാലും പഴയ  നോട്ടുകള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളൂ.

പുതിയ നോട്ടുകള്‍ പഴയ നോട്ടിന്‍റെ  അതേ വലിപ്പത്തില്‍ തന്നെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ എടിഎമ്മുകളിലേയ്ക്ക് പുതിയ നോട്ടുകളെത്താന്‍ കാലതാമസം ഉണ്ടാകില്ല.

 

prp

Related posts

Leave a Reply

*