കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ തീരുമാനം ആര്‍ബിഐയുടെ അനുമതിയില്ലാതെ; വിവരാവകാശ രേഖ പുറത്ത്

ന്യൂഡല്‍ഹി: അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ. 2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ഡിസംബര്‍ 15നാണ് ആര്‍.ബി.ഐ. തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയശേഷമായിരുന്നു ഇത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനം അംഗീകരിക്കുന്നതായാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസാധുവാക്കലിന് രണ്ടരമണിക്കൂര്‍ മുമ്പ് നടന്ന ആര്‍.ബി.ഐ. ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി. […]

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി; ഭവന വാഹന വായ്പ നിരക്കുകള്‍ കുറഞ്ഞേക്കും

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. 17 മാസങ്ങള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ഇത് കൂടാതെ റിസര്‍വ് ബാങ്കിന്‍റെ നയ നിലപാട് കാബിലബറേറ്റഡ് ടൈറ്റനിങ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്ക് […]

2000 രൂപ നോട്ടിന്‍റെ അച്ചടി കുറച്ച് റിസർവ്വ് ബാങ്ക്

ന്യൂഡല്‍ഹി: രണ്ടായിരംരൂപ നോട്ടുകളുടെ അച്ചടി വളരെക്കുറച്ചതായി  ധനകാര്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്‍റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്‍റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്‍റ്’ റിപ്പോർട്ട് ചെയ്തു. ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2017 മാര്‍ച്ച് അവസാനത്തോടെ രണ്ടായിരം രൂപയുടെ 328.5 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. […]

ഊര്‍ജിത് പട്ടേലിന്‍റെ രാജിക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കൊച്ചി: ആര്‍ബിഐയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തി. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. ഇതോടെ രൂപയുടെ മൂല്യം 72.42 ലേക്കെത്തി. എന്നാല്‍, പുതിയ ആര്‍ബിഐ ഗവര്‍ണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് പ്രസ്താവിച്ചതോടെ നഷ്ടം പകുതിയോളം നികത്താനായി. ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. ഒടുവില്‍ തിങ്കളാഴ്ചത്തെക്കാള്‍ 53 പൈസയുടെ നഷ്ടവുമായി 71.85 എന്ന നിലയില്‍ ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് […]

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്. ബാങ്കിന്‍റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ […]

ജനുവരി 1 മുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ മൈക്രോ ചിപ്പ് നമ്പറോ പിന്‍ നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി കാര്‍ഡുകളാണ് ഇനി പുറത്തിറക്കുക. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു മാറ്റം. കൂടുതല്‍ സുരക്ഷിതത്വമുള്ള ഇഎംവി (യൂറോ പേ, വിസ, മാസ്റ്റര്‍ കാര്‍ഡ്) കാര്‍ഡുകള്‍ ബാങ്കില്‍ നിന്നും മാറ്റി വാങ്ങേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന പഴയ മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പിന്‍വലിച്ച് കൊണ്ടാണ് പുതിയ […]

പഴയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മാറി നല്‍കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം

മുംബൈ: കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സംവിധാനത്തോടുകൂടിയ നവീന കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. അതേസമയം ഡിസംബര്‍ 31 വരെ മാത്രമെ പഴയകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റൂ. ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇത് തടയുന്നതിനു വേണ്ടി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. കൂടാതെ […]

99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി അസാധുവാക്കിയ 500,​ 1000 രൂപ നോട്ടുകളില്‍ ​ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. 10,​720 കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ല. തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് […]

ആര്‍. ബി. ഐ റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. റി​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 6.50 ശ​ത​മാ​ന​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. 6.25 ശ​ത​മാ​ന​മാ​യി​രി​ക്കും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക്.  പണപ്പെരുപ്പം ഉയരുന്നതാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2014നു​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ര്‍​ബി​ഐ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ജിഡിപി നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.6 ശതമാനം ഉയര്‍ത്തി. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ റി​പ്പോ നി​ര​ക്ക് വര്‍ധിപ്പിച്ചിരുന്നു. ഇ​തോ​ടെ ബാ​ങ്കു​ക​ള്‍ വാ​യ്പ പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചേ​ക്കും. […]

പുതിയ നൂറ് രൂപ നോട്ട് വരുന്നു

ന്യൂഡല്‍ഹി: പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. വയലറ്റ് നിറത്തിലായിരിക്കും നോട്ട് പുറത്തിറങ്ങുക എന്നാണ് വിവരം. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ ‘E’ എന്നെഴുതിയിട്ടുണ്ടാകും.  ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയ ഈ നോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്‍റെ ഒപ്പോടുകൂടിയാണ് എത്തുക. നിലവില്‍ പ്രചാരത്തിലുള്ള നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല. 2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് […]