പുതിയ നൂറ് രൂപ നോട്ട് വരുന്നു

ന്യൂഡല്‍ഹി: പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. വയലറ്റ് നിറത്തിലായിരിക്കും നോട്ട് പുറത്തിറങ്ങുക എന്നാണ് വിവരം. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ ‘E’ എന്നെഴുതിയിട്ടുണ്ടാകും.

 ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയ ഈ നോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്‍റെ ഒപ്പോടുകൂടിയാണ് എത്തുക. നിലവില്‍ പ്രചാരത്തിലുള്ള നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല.

2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. നോട്ടിന്‍റെ ഒരു വശത്ത് യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്‍റെ ചിത്രം ആലേഖനം ചെയ്യുമെന്നാണ് വിവരം.

സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നത്. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി തുടങ്ങിയതായാണ് വിവരം. അടുത്ത രണ്ടു മാസത്തിനുള്ളില്‍ നോട്ട് പുറത്തിറക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

 

prp

Related posts

Leave a Reply

*