പുതിയ നൂറ് രൂപ നോട്ട് വരുന്നു

ന്യൂഡല്‍ഹി: പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. വയലറ്റ് നിറത്തിലായിരിക്കും നോട്ട് പുറത്തിറങ്ങുക എന്നാണ് വിവരം. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ ‘E’ എന്നെഴുതിയിട്ടുണ്ടാകും.  ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയ ഈ നോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്‍റെ ഒപ്പോടുകൂടിയാണ് എത്തുക. നിലവില്‍ പ്രചാരത്തിലുള്ള നോട്ടിനേക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകള്‍ ഇറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല. 2005ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് […]