പുതിയ നോട്ടുകളുടെ പ്രത്യേകതകള്‍

nw1

പുതിയതായി ഇറക്കിയ 2000 രൂപ നോട്ടിന്‍റെ സൈസ് 66 mm x 166 mm ആണ്. നോട്ടിന് നല്‍കിയിരിക്കുന്നത് മജന്ത നിറമാണ്.  നോട്ടിന്‍റെ പിൻവശത്ത് ഇന്റർപ്ലാനെറ്ററി സ്പേസിൽ രാജ്യത്തിന്‍റെ ആദ്യ സംരംഭം സൂചിപ്പിക്കുന്ന മംഗൾയാന്‍റെ ചിത്രം കാണാം. കാഴ്ചശക്തിയിൽ വൈകല്യമുളളവർക്കായി 2000 എന്നു രേഖപ്പെടുത്തിയ ദീർഘചതുരം വലതുവശത്ത് ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിട്ടുണ്ട്. ഇടതുവശത്തും വലതുവശത്തും ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിരിക്കുന്ന ഏഴ് ആംഗുലർ ബ്ലീഡും ഉണ്ട്.

500-note

പുതിയതായി ഇറക്കിയ 500 രൂപ നോട്ടിന്‍റെ സൈസ് 66 mm x 150 mm. സ്റ്റോൺ ഗ്രേ നിറമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഭാരതീയ പൈതൃകത്തിന്‍റെ മുഖമുദ്രയായ റെഡ് ഫോർട്ടിന്‍റെ ചിത്രമാണ് നോട്ടിന്‍റെ പിൻവശത്ത് നല്‍കിയിരിക്കുന്നത്. കാഴ്ചശക്തിയിൽ വൈകല്യമുളളവർക്കായി വലതുവശത്ത്, 500 എന്നു രേഖപ്പെടുത്തിയ വൃത്തം ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിട്ടുണ്ട്. ഇടതുവശത്തും വലതുവശത്തും ഉന്തിനിൽക്കുന്ന രീതിയിൽ അച്ചടിച്ചിരിക്കുന്ന അഞ്ച് ബ്ലീഡ് ലൈൻസും ഉണ്ട്.

currency-notes_647_110816100142-1

പുതിയ രണ്ട് നോട്ടുകളിലും മുന്‍വശത്ത് പൊതുവായി മൂല്യസംഖ്യയിൽ സീ ത്രൂ റജിസ്റ്റർ, മൂല്യ സംഖ്യ ദേവനാഗിരി ലിപിയിൽ, മൂല്യസംഖ്യയുടെ മറഞ്ഞിരിക്കുന്ന പ്രതിബിംബം എന്നിവയുണ്ട്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന്‍റെ അഭിവിന്യാസവും ആപേക്ഷിക സ്ഥാനവും മാറിയിട്ടുണ്ട്. നോട്ട് ചരിക്കുമ്പോൾ, വിൻഡോവ്ഡ് സെക്യൂരിറ്റി ത്രെഡിന്‍റെ നിറം പച്ചയിൽനിന്ന് നീലയായി മാറുന്നു. താഴെ വലതുവശത്തു നിറം മാറുന്ന മഷിയിൽ, രൂപയുടെ ചിഹ്നത്തോടെ മൂല്യസംഖ്യ. മുകളിൽ ഇടതുവശത്തും താഴെ വലതുവശത്തും, ചെറുതിൽ നിന്ന് വലുതായി വലുതായി വരുന്ന അക്കങ്ങളുളള നമ്പർ പാനലും ഉണ്ട്. വലതുവശത്ത്, അശോക സ്തംഭത്തിന്‍റെ എംബ്ലം രേഘപ്പെടുത്തിയിട്ടുണ്ട്. കാഴ്ചശക്തിയിൽ വൈകല്യമുളളവർക്കായി ഇന്റാഗ്ലിയോ, അതായത് ഉന്തിനിൽക്കുന്ന രീതിയിൽ, അച്ചടിച്ചിരിക്കുന്ന മഹാത്മ ഗാന്ധിയുടെ ചിത്രം, അശോക സ്തംഭത്തിന്‍റെ എംബ്ലം, ബ്ലീഡ് ലൈൻസ്, തിരിച്ചറിയൽ അടയാളങ്ങള്‍ തുടരുന്നു.

നോട്ടുകളുടെ പിന്‍വശത്ത് സ്ലോഗൻ സഹിതം സ്വച്ഛ് ഭാരത് ലോഗോ, മദ്ധ്യത്തിൽ ഭാഷാ പാനൽ, ഇടതുവശത്ത് നോട്ട് അച്ചടിച്ച വർഷം, വലതുവശത്ത് മൂല്യ സംഖ്യ ദേവനാഗിരി ലിപിയിൽ എന്നിവയും രേഘപ്പെടുത്തിയിട്ടുണ്ട്.

prp

Related posts

Leave a Reply

*