ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം: അന്വേഷിച്ച് സംസ്ഥാന ഇന്റലിജന്‍സ്

small_savings_-_bi_1192302e

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം അന്വേഷിച്ച് സംസ്ഥാന ഇന്റലിജന്‍സും. വലിയ നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്ന് ഇന്റലിജന്‍സ് ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയന്ത്രണം നിലവില്‍ വന്നതിന് ശേഷമുള്ള വലിയ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ഇതിനോടകം ശേഖരിക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാനവും ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് രംഗത്തിറങ്ങി. അതുപോലെ, ഈ അടുത്ത് നടന്ന ഭൂമി കൈമാറ്റങ്ങള്‍, വലിയ ഇടപാടുകള്‍ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ചില വ്യവസായ ഗ്രൂപ്പുകള്‍ കൈയിലുള്ള പണം വിവിധ ആളുകളുടെ പേരില്‍ ചെറിയ നിക്ഷേപങ്ങളാക്കി മാറ്റുന്നുവെന്ന വിവരവും ഇതിനോടകം കിട്ടിയിട്ടുണ്ട്. ബാങ്കുകളിലെ നിക്ഷേപത്തിന് നിലവില്‍ പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്.

prp

Leave a Reply

*