2016 ഏറ്റവും ചൂടേറിയ വര്‍ഷം

global-warming-nh

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം എന്ന ബഹുമതി 2016 സ്വന്തംമാക്കി. ഏറ്റവും ചൂടേറിയ വര്‍ഷത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. 2015 നേടിയെടുത്ത ഈ റെക്കോര്‍ഡ്‌,ഇപ്പോള്‍ 2016 സ്വന്തമാക്കി. പസഫിക് സമുദ്രത്തിന് മുകളിലെ ഉഷ്ണക്കാറ്റ് ആഗോളതലത്തില്‍ തന്നെ ചൂട് വര്‍ധിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ലോകത്തെ ഭൂരിപക്ഷം സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കും ചുറ്റും ചൂട് കൂടിയിട്ടുണ്ടെന്നും സമുദ്രത്തിനടിയിലെ ആവാസവ്യവസ്ഥയെ ഇത് സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഫോസില്‍ ഇന്ധനം കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തെ തടയാനാവുന്ന രീതിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടില്ല.

prp

Leave a Reply

*