ശബരിമല നട തുറന്നു

shabari

ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങള്‍. ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ച മേല്‍ശാന്തി പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചു. ഇന്നലെതന്നെ നിരവധി അയ്യപ്പഭക്തരും പതിനെട്ടാംപടി ചവിട്ടിത്തുടങ്ങി. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് ആദ്യദിനങ്ങളില്‍ തന്നെ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

prp

Leave a Reply

*