ദുരിതം അനുഭവിക്കുന്നത് 80 ശതമാനം സാധാരണ ജനങ്ങളെന്ന് നടന്‍ വിജയ്‌

vijay

നോട്ട് നിരോധനത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നത് 80 ശതമാനവും സാധാരണ ജനങ്ങളെന്ന് നടന്‍ വിജയ്‌ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ 20 % വരുന്ന സമ്പന്നരില്‍ ചെറിയൊരു വിഭാഗം ചെയ്ത തെറ്റിന്‍റെ പേരില്‍ 80 % സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നതെന്നും താരം പറഞ്ഞു. കളളപ്പണം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം ധീരമായിരുന്നുവെങ്കിലും അത് നടപ്പാക്കിയതില്‍ വലിയ പാളിച്ച പറ്റി. നോട്ട് മാറ്റി വാങ്ങാന്‍ ക്യൂ നിന്ന മുതിര്‍ന്ന ആള്‍ കുഴഞ്ഞുവീണുമരിച്ചതും, പണം കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ ചികില്‍സ നിഷേധിക്കപ്പെട്ട്‌ പിഞ്ചുകുഞ്ഞ് മരിച്ചതും വളരെ സങ്കടകരമാണെന്ന് വിജയ്‌ പറഞ്ഞു.

 

prp

Leave a Reply

*