ഊര്‍ജിത് പട്ടേലിന്‍റെ രാജിക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കൊച്ചി: ആര്‍ബിഐയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തി. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. ഇതോടെ രൂപയുടെ മൂല്യം 72.42 ലേക്കെത്തി.

എന്നാല്‍, പുതിയ ആര്‍ബിഐ ഗവര്‍ണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് പ്രസ്താവിച്ചതോടെ നഷ്ടം പകുതിയോളം നികത്താനായി. ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. ഒടുവില്‍ തിങ്കളാഴ്ചത്തെക്കാള്‍ 53 പൈസയുടെ നഷ്ടവുമായി 71.85 എന്ന നിലയില്‍ ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 71.85 രൂപ.

രൂപയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം പോലുമില്ലാത്തതും അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ബിജെപിക്ക് തിരിച്ചടിയായി മാറിയതും വരും ദിവസങ്ങളില്‍ ഓഹരി വിപണിയെ പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും തുടരും.

prp

Related posts

Leave a Reply

*