ഊര്‍ജിത് പട്ടേലിന്‍റെ രാജിക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കൊച്ചി: ആര്‍ബിഐയുടെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം കൂപ്പുകുത്തി. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. ഇതോടെ രൂപയുടെ മൂല്യം 72.42 ലേക്കെത്തി. എന്നാല്‍, പുതിയ ആര്‍ബിഐ ഗവര്‍ണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് പ്രസ്താവിച്ചതോടെ നഷ്ടം പകുതിയോളം നികത്താനായി. ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. ഒടുവില്‍ തിങ്കളാഴ്ചത്തെക്കാള്‍ 53 പൈസയുടെ നഷ്ടവുമായി 71.85 എന്ന നിലയില്‍ ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് […]

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്. ബാങ്കിന്‍റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ […]