ഓണ്‍ലൈനില്‍ സ്ഥിരമായി ഭക്ഷണം ഓര്‍‌ഡര്‍ ചെയ്യുന്നവരാണോ..? ഈ വീഡിയോ കാണൂ- VIDEO

ചെന്നൈ: ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍‌ഡര്‍ ചെയ്യുന്നവര്‍ ഉറപ്പായും നിങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ അളവില്‍ കുറവുണ്ടോയെന്ന് നോക്കണം. കഴിഞ്ഞ ദിവസം മധുരയിലാണ് സംഭവം. പ്രമുഖ ഭക്ഷണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയാണ് കക്ഷി.

വഴിയരികില്‍ വണ്ടി നിര്‍ത്തിയ ശേഷം ആരോ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നു വച്ച്‌ അല്‍പ്പാല്‍പമായി  കഴിക്കുകയാണ് ഈ വിരുതന്‍. ഓരോ പൊതിയില്‍ നിന്നും അല്പം കഴിഞ്ഞ ശേഷം വൃത്തിയായി പൊതിഞ്ഞ് തിരികെ ബാഗിലേക്ക് വെക്കുകയും ചെയ്യുന്നുണ്ട് കക്ഷി.

സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യ്തത്. ബോളിവുഡ് നടി നമ്രത ശിരോധ്കര്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. തൊഴിലാളിയെ പിന്നീട് ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി സൊമാറ്റോ അറിയിച്ചു.

 

Related posts

Leave a Reply

*