ഓണ്‍ലൈനില്‍ സ്ഥിരമായി ഭക്ഷണം ഓര്‍‌ഡര്‍ ചെയ്യുന്നവരാണോ..? ഈ വീഡിയോ കാണൂ- VIDEO

ചെന്നൈ: ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍‌ഡര്‍ ചെയ്യുന്നവര്‍ ഉറപ്പായും നിങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ അളവില്‍ കുറവുണ്ടോയെന്ന് നോക്കണം. കഴിഞ്ഞ ദിവസം മധുരയിലാണ് സംഭവം. പ്രമുഖ ഭക്ഷണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയാണ് കക്ഷി. വഴിയരികില്‍ വണ്ടി നിര്‍ത്തിയ ശേഷം ആരോ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നു വച്ച്‌ അല്‍പ്പാല്‍പമായി  കഴിക്കുകയാണ് ഈ വിരുതന്‍. ഓരോ പൊതിയില്‍ നിന്നും അല്പം കഴിഞ്ഞ ശേഷം വൃത്തിയായി പൊതിഞ്ഞ് തിരികെ ബാഗിലേക്ക് വെക്കുകയും ചെയ്യുന്നുണ്ട് കക്ഷി. View this post on Instagram It's […]

തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു

മധുര: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി . കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയിലാണ് ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്പനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്പോള്‍ […]