സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

ചെന്നൈ: സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്. ചെന്നൈയിലാണ് ഭക്ഷണപ്രേമികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.

ബാലമുരുകന്‍ എന്ന യുവാവാണ് കഴിഞ്ഞ ഞായറാഴ്ച്ച സ്വിഗ്ഗി വഴി ന്യൂഡില്‍സിന് ഓര്‍ഡര്‍ ചെയ്തത്. ന്യൂഡില്‍സിന് ഓര്‍ഡര്‍ കൊടുത്തത് സെല്ലായ്യൂരിലെ ചോപ്പ് ആന്‍റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്‍റില്‍ നിന്നായിരുന്നു.

എന്നാല്‍ ന്യൂഡില്‍സ് തുറന്നപ്പോള്‍ നോക്കിയപ്പോള്‍ തന്നെ താന്‍ ഛര്‍ദ്ദിച്ചു പോയെന്ന് ബാലമുരുകന്‍ പറഞ്ഞു . രക്തം കലര്‍ന്ന ബാന്‍ഡേജ് ഭക്ഷണത്തില്‍ ഉണ്ടെന്നും ന്യൂഡില്‍സ് മാറ്റി തരണമെന്നും ബലമുരുകന്‍ റെസ്റ്റോറന്‍റില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഭക്ഷണം മാറ്റിത്തരില്ലെന്നായിരുന്നു ആദ്യം മറുപടി.

എന്നാല്‍ ന്യൂഡില്‍സ് മാറ്റി തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്ന് നിലപാട് കടുപ്പിച്ചപ്പോള്‍ പണം തിരികെ നല്‍കാമെന്ന് റെസ്റ്റോറന്‍റിന്‍റെ അസി.മാനേജര്‍ പറയുകയായിരുന്നുവെന്ന് ബാലമുരുകന്‍ ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കി.

എന്തായാലും സംഭവം എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. തിരക്ക് നിറഞ്ഞ ജീവിതത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തവര്‍ക്കു തിരിച്ചടിയാവുകയാണ് ഇത്തരം വാര്‍ത്തകള്‍.

prp

Related posts

Leave a Reply

*