ഡല്‍ഹി തീപിടിത്തം: മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും

തിരുവനന്തപുരം: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച വീട്ടിലെത്തിക്കും.

ബുധനാഴ്ച പുലര്‍ച്ചെ 5.10ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക.

ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ജ​യ​ശ്രീ (53), ഇ​വ​രു​ടെ അ​മ്മ നളിനി​യ​മ്മ, ബ​ന്ധു വി​ദ്യാ​സാ​ഗ​ര്‍ എ​ന്നി​വ​രാ​ണ് ദുരന്തത്തില്‍ മരിച്ച മലയാളികള്‍. ജയശ്രീയുടെ മരണം പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ ആശുപത്രിയില്‍ വച്ചാണ് തിരിച്ചറിഞ്ഞത്. 

ന​ളി​ന​യ​മ്മ​യു​ടെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് 13 അംഗ മ​ല​യാ​ളി സം​ഘം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്. ഗാസി​യാ​ബാ​ദി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ള്‍. ഏ​ഴാം തീയതിയാണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്ക് പു​റ​പ്പെ​ട്ട​ത്. വിവാഹത്തിനു ശേ​ഷം താ​ജ്മ​ഹ​ല്‍ ഉ​ള്‍​പ്പെ​ടെ സ​ന്ദ​ര്‍​ശി​ച്ച സം​ഘം ചൊവ്വാ​ഴ്ച ഹ​രി​ദ്വാ​റി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​ഞ്ച് നില​യി​ലു​ള്ള ഹോ​ട്ട​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നിലയി​ലാ​യി​രു​ന്നു മലയാ​ളി സം​ഘം താമസിച്ചിരുന്നത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് ക​രോ​ള്‍​ബാ​ഗി​ലെ അ​ര്‍​പ്പി​ത് പാ​ല​സ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ ആയതിനാല്‍ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ര​ക്ഷ​പെ​ടാ​ന്‍ പലര്‍ക്കും സാ​ധി​ച്ചി​ല്ല. നി​മി​ഷ​നേ​രംകൊ​ണ്ട് തീ ​ആ​ളി​പ്പ​ട​രു​ക​യും ചെയ്തു. രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് തീ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. ഇ​രു​പ​തോ​ളം ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

prp

Related posts

Leave a Reply

*