ജാനുവായി ഭാവനയെത്തുന്നു; ഇത് ’99’….!

തമിഴ് ചലച്ചിത്ര ലോകത്ത് മാത്രമല്ല, മലയാളത്തിലും കന്നഡയിലും തെലുങ്കിലുമൊക്കെ ശ്രദ്ധ നേടിയ ചിത്രമാണ്  ’96’. ജാനുവും റാമും ആരാധകര്‍ക്കിടയില്‍ ഹരമായി. ഇപ്പോഴിതാ ഈ വിജയ ചിത്രത്തിന്‍റെ കന്നഡ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. ’99’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രമാകാന്‍ പോകുന്നത് മലയാളികളുടെ പ്രിയനടി ഭാവനയാണ്. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ ഗണേഷും അവതരിപ്പിക്കും. പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്.  സാധാരണയായി റീമേക്കുകളോട് താല്‍പര്യമില്ലാത്ത ഭാവന, സാര്‍വ്വത്രികമായ ഒരു വശ്യതയുള്ളതുകൊണ്ടാണ് തനിക്ക് ഈ കഥ ഇഷ്ടപ്പെട്ടത് എന്നാണു പറയുന്നത്.കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും മനസിലാക്കിയതും ചിത്രത്തിലേക്ക് എത്താന്‍ പ്രേരകമായെന്ന് താരം പറഞ്ഞു.

റോമിയോ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബെംഗളൂരുവില്‍ അടുത്ത വര്‍ഷത്തോടെയായിരിക്കും ചിത്രീകരണം ആരംഭിക്കുക.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കോടികള്‍ സ്വന്തം കൈയില്‍ നിന്ന് മുടക്കിയാണ് വിജയ് സേതുപതി ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ഈ പ്രയത്നത്തിന് മികച്ച പ്രതികരണത്തിലൂടെ പ്രേക്ഷകര്‍ മറുപടി നല്‍കുകയും ചെയ്തു.

prp

Related posts

Leave a Reply

*