96 ന്‍റെ കന്നഡ റീമേക്കില്‍ തിളങ്ങി ഭാവന; പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ’96’ കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണ് 96.

തമിഴില്‍ വലിയ വിജയമായ 96ന്‍റെ കന്നഡ, തെലുങ്ക് റീമേക്കുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 96 ന്‍റെ കന്നഡ റീമേക്കിന് ’99’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായകവേഷത്തില്‍ എത്തുന്നത്.

സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മലയാളത്തിന് പുറമെ കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന. കന്നഡത്തിനു പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും നിരവധി ആരാധകരുണ്ട് ഭാവനയ്ക്ക്.

’99’ ലെ നായകന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. തൃഷ മഞ്ഞ കുര്‍ത്ത അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവന കറുത്ത വസ്ത്രം ധരിച്ചാണ് എത്തുന്നത്.

പ്രീതം ഗബ്ബിയാണ് 99 ന്‍റെ കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. രാമു എന്‍റര്‍പ്രൈസിന്‍റെ ബാനറില്‍ രാമു ചിത്രം നിര്‍മ്മിക്കുന്നു. തമിഴ് പതിപ്പില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് സിനിമ കന്നഡത്തിലേക്ക് എത്തുന്നത്. സന്തോഷ് റായ് പാത്‌ജേ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അര്‍ജുന്‍ ജന്യയാണ് സംഗീതമൊരുക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളതെന്ന് അറിയുന്നു.

View image on Twitter
View image on Twitter
View image on Twitter
View image on Twitter
prp

Related posts

Leave a Reply

*