കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് മരണം

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസും അഗ്നിശമനാസേനയും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അതേസമയം മരിച്ചവരുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.    

ശബരിമലയില്‍ നിരവധി സ്ത്രീകള്‍ കയറി, ഇനിയും കയറും: എം. എം മണി

കൊട്ടാരക്കര: നിരവധി സ്ത്രീകള്‍ ഇനിയും ശബരിമലയില്‍ കയറുമെന്ന് മന്ത്രി എം. എം മണി. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച്‌ ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ ഒരുത്തനും അത് തടയാന്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്‍റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയില്‍ അബ്‌ദുള്‍ മജീദ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്‌ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് […]

ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍

കൊട്ടാരക്കര: മുറിയില്‍ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരി പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍. കൊട്ടാരക്കര മുട്ടറ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റിരിക്കുന്നത്. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ വീടിനു പുറത്തു കണ്ടെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍ക്കുട്ടിയുടെ നില ഗുരുതരമല്ല. രാത്രിയില്‍ വീട്ടിലെത്തിയ രണ്ടു യുവാക്കളാണ് തന്നെ വീട്ടില്‍ നിന്നും വലിച്ചിറക്കി പൊള്ളലേല്‍പ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് […]

ചാമക്കടയില്‍ ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു

കൊട്ടാരക്കര: ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ചാ​മ​ക്ക​ട മ​ഹാ​റാ​ണി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് കൊല്ലപ്പെട്ടത്. കൊല​​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷ​ര്‍ എന്നയാളെയും ഇയാളുടെ ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെയും ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. എന്നാൽ പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നൗ​ഷ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യി സി​യാ​ദ് അ​ടു​പ്പ​ത്തി​ലാ​വു​ക​യും യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് യു​വ​തി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും കൗ​ണ്‍​സി​ലിം​ഗും മ​റ്റും ന​ട​ത്തി ബ​ന്ധ​ത്തി​ല്‍​നി​ന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.  […]

ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ചടങ്ങില്‍ അപകട മരണം

കൊട്ടാക്കര: മാള്‍ ഉദ്‌ഘാടനത്തിന്‌ വന്ന സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. തിരുവനന്തപുരം പ്രാവമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌. കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്‌ഘാനത്തിന്‌ വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടരക്കരയില്‍ എത്തിയത്‌.  

ട്രെയിനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം.കൊല്ലം-പുനലൂര്‍ പാസഞ്ചര്‍  ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം ട്രെയിനില്‍ നിന്നോടി രക്ഷപെട്ട കാമുകന്‍ അരുണിനെ പോലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു ട്രെയിനില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട സഹയാത്രക്കാര്‍ എത്തിനോക്കുമ്ബോഴാണ് ആസിഡ് വീണ് ഒരു വശം മുഴുവന്‍ പൊള്ളിയ നിലയില്‍ കണ്ടെത്തിയത്. യാത്രക്കാര്‍ ഓടി എത്തിയതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു.

സദാചാര ഗുണ്ടായിസം; യുവാവിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

കൊട്ടാരക്കര: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ചു. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്‍റെ മൃതദേഹമാണ് ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജിത്തിനെ ഒരു യുവതിക്കൊപ്പം നാട്ടുകാര്‍ സാദാചാര പൊലീസ് ചമഞ്ഞ് വീട്ടില്‍ നിന്നും പിടികൂടിയിരുന്നു. സംഭവം തുടര്‍ന്ന് സ്ഥലത്തെത്തിയ പുത്തൂര്‍ പോലീസ് ശ്രീജിത്തിനോട് സ്റ്റേഷനില്‍ ചെല്ലാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് പുത്തൂര്‍ സ്റ്റേഷനില്‍ പോയി മടങ്ങിയെത്തിയ ശേഷം ഇയാളെ കാണാതാകുകയായിരുന്നു.