ചാമക്കടയില്‍ ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു

കൊട്ടാരക്കര: ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ചാ​മ​ക്ക​ട മ​ഹാ​റാ​ണി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് കൊല്ലപ്പെട്ടത്.

കൊല​​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷ​ര്‍ എന്നയാളെയും ഇയാളുടെ ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെയും ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. എന്നാൽ പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നൗ​ഷ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യി സി​യാ​ദ് അ​ടു​പ്പ​ത്തി​ലാ​വു​ക​യും യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് യു​വ​തി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും കൗ​ണ്‍​സി​ലിം​ഗും മ​റ്റും ന​ട​ത്തി ബ​ന്ധ​ത്തി​ല്‍​നി​ന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.  എന്നാല്‍ അ​ടു​ത്തി​ടെ സിയാദ് വീ​ണ്ടും യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് നല്‍കുന്ന വിശദീകരണം.

prp

Related posts

Leave a Reply

*