ആരാധകരുടെ മഞ്ഞപ്പട കോടികളുടെ നഷ്ടത്തിലെന്ന്‍ റിപ്പോര്‍ട്ട്

ഐഎസ്എല്‍ പോരാട്ട ക്ലബുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മഞ്ഞപ്പട. അഞ്ചാം സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴിസിന്‍റെ ഓഹരികള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഐഎസ്എല്‍ ടീമുകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ആരാധക ഹൃദയം കീഴടക്കിയ മഞ്ഞപ്പടയ്ക്ക് ഏറെ സ്‌പോണ്‍സര്‍മാരുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ലാഭത്തിലല്ല എന്നതാണ് വസ്തുത. ലാഭം ഉണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ നാല് സീസണുകളിലായി കോടികളുടെ നഷ്ടമാണ് ടീമിന് ഉണ്ടായിരിക്കുന്നത്. 33 കോടിയായിരുന്നു ആദ്യ സീസണില്‍ മഞ്ഞപ്പടയുടെ നഷ്ടം.

ടീമിന്‍റെ തുടക്കം എന്ന രീതിയിലാണ് അന്നത്തെ നഷ്ടത്തെ വിലയിരുത്തിയത്. രണ്ടാംവര്‍ഷം ഇത് 2530 കോടിയായി കുറഞ്ഞു. മൂന്നാം സീസണില്‍ നഷ്ടം 20 കോടിയില്‍ താഴെയായി. കഴിഞ്ഞവര്‍ഷത്തെ കണക്ക് ക്ലബ് പുറത്തു വിട്ടില്ലെങ്കിലും 1215 കോടി രൂപയ്ക്ക് ഇടയിലാണ് നഷ്ടമെന്നാണ് ലഭിക്കുന്ന വിവരം.

ഈ സീസണ്‍ കഴിയുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ലാഭത്തില്‍ ആകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്. എന്നാല്‍ സച്ചിന്‍ പടിയിറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിപണി മൂല്യത്തില്‍ വലിയ കുറവുണ്ടാകും. മറ്റു ടീമുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജോണ്‍ ഏബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കഴിഞ്ഞ സീസണിന്‍റെ അവസാനം സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ എണ്ണം പോലും കുറയ്ക്കാന്‍ അവര്‍ തയാറായി. ഇത്തവണ വളരെ താമസിച്ചാണ് താരങ്ങളുമായി കരാര്‍ ഒപ്പിട്ടതും.

prp

Related posts

Leave a Reply

*