ഫുട്‌ബോള്‍ ആരാധകര്‍ക്ക് കളക്ടര്‍ ബ്രോയുടെ ഫ്ലക്‌സ് ചലഞ്ച്

ലോകപ്പിനെ ഏറെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിക്കുന്നത്. കേരളത്തിന്‍റെ അങ്ങോളമിങ്ങോളം കൂണ്‍ മുളക്കുന്ന പോലാണ് ഫ്ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെയാണ് കളക്ടര്‍ ബ്രോ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലകസുകള്‍ നിര്‍മ്മിക്കാനുള്ള കാശുകൊണ്ട് മനുഷ്യര്‍ക്ക് ഗുണമുള്ള ഒരു കര്യത്തിന് ആ തുക മാറ്റി വെക്കാന്‍ കളക്ടര്‍ ബ്രോ അപേക്ഷിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ അഭിപ്രായം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

ദ ഫ്ലക്‌സ് ചാലഞ്ച്

ലോക കപ്പില്‍ നിന്നും ഐശ്വര്യമായി പുറത്തായ ടീംസിന്‍റെ ഫ്ലസുകള്‍ കോഴിക്കൂടുകള്‍ക്ക് ചാരുതയേകുന്നത് കണ്ടിട്ടെങ്കിലും രണഭൂമിയില്‍ ബാക്കിയുള്ള ടീംസിനോട് മനുഷ്യര്‍ക്ക് ഗുണമുള്ള ഒരു കാര്യത്തിന് ഒരു ചെറു സംഖ്യ മാറ്റി വെക്കാന്‍ അപേക്ഷിക്കുന്നു.

കോഴിക്കോട്ടെ IPM ലെ കിടപ്പ് രോഗികളുടെ പരിചരണമാണ് കാര്യം. വലിയൊരു ഫ്‌ലക്‌സ് അടിച്ച്‌ വെകുന്നതിന്റെ അത്രയേ വരൂ ഒരു ദിവസത്തെ മരുന്നിനും ഭക്ഷണത്തിനും ഉള്ള ചെലവ്. ഇനി ഫ്‌ലക്‌സ് അടിച്ചേ പറ്റൂ എന്നാണെങ്കില്‍ അത്രേം തന്നെ തുക IPMന് കൊടുക്കാന്‍ പറ്റുമോ? ഒരു ചെറു ചലഞ്ച്. അവിടെ ഫ്‌ലക്‌സ് ഇവിടെ പാല്കാച്ച്‌. ആ ഒരു മോഡല്‍. ഏതായാലും ഫ്‌ലക്‌സ് അടിക്കാതെ തന്നെ തുക ഇടുന്നതായി ബ്രോസാമി അരുള്‍ ചെയ്തതായി അറിയിക്കുന്നു.

PS: ഫ്‌ളക്‌സ് നിര്‍മ്മാതാക്കളും നല്ല മനുഷ്യരാണ്. ഈ സീസണില്‍ നല്ല കച്ചോടം കിട്ടിയതില്‍ സന്തോഷിച്ച്‌ ഒരു സംഖ്യ അവര്‍ക്കും ഇക്കാര്യത്തിന് നീക്കി വെക്കാവുന്നതാണ്. ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റീല്ലേ? സന്തോഷിച്ചാട്ടെ! സന്തോഷിച്ചാട്ടെ!

Account Name Pain and Palliative Care Society

Account No 4909000100007288
Bank Name Punjab National Bank
Branch Kovoor
IFSC Code PUNB0490900
Swift Code PUNB IN BB KPK

prp

Related posts

Leave a Reply

*