ഫുട്‌ബോള്‍ ആരാധകര്‍ക്ക് കളക്ടര്‍ ബ്രോയുടെ ഫ്ലക്‌സ് ചലഞ്ച്

ലോകപ്പിനെ ഏറെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിക്കുന്നത്. കേരളത്തിന്‍റെ അങ്ങോളമിങ്ങോളം കൂണ്‍ മുളക്കുന്ന പോലാണ് ഫ്ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെയാണ് കളക്ടര്‍ ബ്രോ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലകസുകള്‍ നിര്‍മ്മിക്കാനുള്ള കാശുകൊണ്ട് മനുഷ്യര്‍ക്ക് ഗുണമുള്ള ഒരു കര്യത്തിന് ആ തുക മാറ്റി വെക്കാന്‍ കളക്ടര്‍ ബ്രോ അപേക്ഷിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ദ ഫ്ലക്‌സ് ചാലഞ്ച് ലോക കപ്പില്‍ നിന്നും ഐശ്വര്യമായി പുറത്തായ ടീംസിന്‍റെ ഫ്ലസുകള്‍ കോഴിക്കൂടുകള്‍ക്ക് ചാരുതയേകുന്നത് കണ്ടിട്ടെങ്കിലും രണഭൂമിയില്‍ ബാക്കിയുള്ള ടീംസിനോട് […]

കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ‘കളക്‌ടര്‍ ബ്രോ’യെ പുറത്താക്കി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നു മുന്‍ കോഴിക്കോട് കളക്‌ടര്‍ പ്രശാന്ത് നായരെ പുറത്താക്കി. 2007 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്തിനെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബറില്‍ കണ്ണന്താനം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോഴാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പ് മറികടന്നും പ്രശാന്തിനെ തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിച്ചത്. കോഴിക്കോട് ജില്ലാ കളക്‌ടറായിരിക്കേ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ […]