ന്യൂഡല്‍ഹി: വിവാദ ചിത്രമായ പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രാര്‍ഥനകളുമായി ദീപിക പദുക്കോണ്‍. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്രയിലുടനീളം മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു. പദ്മാവത് റിലീസ് ചെയ്യുന്നത് ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധം മൂലം ഒരു മാസത്തോളം വൈകിയിരുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണിസേന അടക്കമുള്ള സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ചിത്രത്തിലെ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ദീപികയ്ക്കെതിരെയും സംവിധായകനെതിരെയും വധഭീഷണി ഉണ്ടായിരുന്നു. ഡിസംബറില്‍ […]
Tag: mumbai
ഐഡിയയും വോഡാഫോണും ഏപ്രില്‍ മുതല്‍ ചേര്‍ന്ന്‍ പ്രവര്‍ത്തിക്കും
മുംബൈ: രാജ്യത്തെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകളായ ഐഡിയയും വോഡഫോണും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇവര്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെക്കാലമായി ലയന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഐഡിയയും വോഡാഫോണും ലയന ശേഷം ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായി കമ്പനി മാറും. നിലവില്‍ ഭാരതീയ എയര്‍ടെല്ലാണ് ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ കമ്പനി. 41 % വിപണിവിഹിതത്തോടെ 400 മില്ല്യണ്‍ ഉപഭോക്താക്കളും പുതിയ കമ്പനിക്ക് സ്വന്തമാകും. 81,600 […]
മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടം; 3 മൃതദേഹങ്ങള്‍ കണ്ടെടുത്തു
മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി. തിരച്ചില്‍ തുടരുകയാണ് എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്‍റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏഴ് വര്‍ഷം പഴക്കമുള്ള പവന്‍ ഹാന്‍സ് കോപ്റ്റര്‍ ഇന്ന്‍ രാവിലെ 10.20 നാണ് ജൂഹുവിലെ ഹെലിപാഡില്‍നിന്ന്‍ പറന്നുയര്‍ന്നത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ […]
ഉത്തേജക മരുന്ന് വിവാദം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് ബി.സി.സി.ഐ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് നിരോധിത മരുന്നിന്‍റെ അംശം പഠാന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബറോഡ ടീമിലേക്ക് പഠാ നെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. യൂസഫ് പഠാന്‍റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ആദ്യമാണ് […]
മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു
മുംബൈ: മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു.നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്‍റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2320 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ […]
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു
മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരിക്ക് അടുത്ത് മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സ് കോമ്പൌണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തു.
പാചകത്തിലും മാസ്റ്ററാണെന്ന് തെളിയിച്ച് സച്ചിന്‍- VIDEO
മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന് ലോകം വിശേഷിപ്പിക്കുന്ന സച്ചിന്‍, താന്‍ പാചകത്തിലും ഒരു മാസ്റ്റര്‍ തന്നെയാണെന് തെളിയിക്കുകയാണ്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി സച്ചിന്‍ തന്നെ പാചകം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററിലുള്ള വീഡിയോക്ക് കീഴില്‍ സച്ചിന്‍റെ കുറിപ്പ് ഇങ്ങനെയായിരുന്നു. ”പുതുവര്‍ഷ രാവില്‍ സുഹൃത്തുകള്‍ക്കു വേണ്ടി ഭക്ഷണമൊരുക്കുന്നത് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യമാണ്. […]
മുംബൈ തീപിടിത്തം: രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍
മുംബൈ: കമല മില്‍സിലെ മൂന്ന് പബുകളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അപകടം നടന്ന പബിലെ രണ്ട് മാനേജര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്‍-എബവ് പബിലെ മാനേജര്‍മാരായ കെവിന്‍ ബാവ, ലിസ്ബണ്‍ ലോപ്പസ് എന്നിവരാണ് അറസ്റ്റിലായത്. ലോവര്‍ പരേലിലെ പ്രധാന വാണിജ്യ സമുച്ചയമായ കമല മില്‍സില്‍ ഡിസംബര്‍ 29നുണ്ടായ തീപിടിത്തത്തില്‍ 14 പേരാണ് മരിച്ചത്. അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാന്‍ നില്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിച്ച പബുകളിലൊന്നായ വണ്‍ എബൗവിന്റെ […]
മുംബൈയില്‍ വന്‍ തീപ്പിടുത്തം: 15 പേര്‍ മരിച്ചു
മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരുക്ക്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്. നിരവധി ഹോട്ടലുകളും ഓഫീസുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ആറാമത്തെ നിലയിലാണ് ആദ്യം തീപ്പിടുത്തം ഉണ്ടായത്. താമസിയാതെ തീ പടര്‍ന്നു. മോജോ ബ്രിസ്റ്റോ എന്ന ഒരു പബ്ബിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കെട്ടിടത്തില്‍ […]
മുംബൈയില്‍ കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു
മുംബൈ: മുംബൈയിലെ അന്തേരി ഈസ്റ്റ് മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ ഷോപ്പില്‍ ആണ് പുലര്‍ച്ചെ 4.15 ഓടെ തീപിടുത്തമുണ്ടായത്. ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനു സമീപമാണിത്. കെട്ടിടത്തില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഫര്‍ണീച്ചറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷോപ്പിലെ ജീവനക്കാരാണ് ദുരന്തത്തില്‍ ഇരയായവര്‍. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലുണ്ടായിരുന്ന ആറോളം ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആറോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. […]










