മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി. തിരച്ചില്‍ തുടരുകയാണ്
എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്‍റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ഏഴ് വര്‍ഷം പഴക്കമുള്ള പവന്‍ ഹാന്‍സ് കോപ്റ്റര്‍ ഇന്ന്‍ രാവിലെ 10.20 നാണ് ജൂഹുവിലെ ഹെലിപാഡില്‍നിന്ന്‍ പറന്നുയര്‍ന്നത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. 10.20ന് ജുഹുവില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഹെലികോപ്റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായത്.
10.58 ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ ഇറങ്ങേണ്ടിയിരുന്നതായിരുന്നു. കോപ്റ്റര്‍ സമയത്ത് ലാന്‍റ് ചെയ്യാതാവുകയും 10:35 ന് ശേഷം കണ്ട്രോള് റൂമുമായി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

