സല സഞ്ചരിച്ചിരുന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി അന്വേഷണ സംഘം

പാരീസ്: ഫുട്‌ബോള്‍ താരം എമിലിയാനോ സലയും പൈലറ്റും സഞ്ചരിച്ച കാണാതായ വിമാനം കണ്ടെത്തി. ഇന്നലെയായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആര്‍ഒവിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്നു അന്വേഷണ സംഘം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വികാരഭരിതമായാണ് സാലയുടെ പിതാവ് പ്രതികരിച്ചത്. ദു:സ്വപ്‌നമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഇതൊരു ദു:സ്വപ്‌നമാണ്. ഞാന്‍ അവരോട് എന്നും സംസാരിക്കും. എനിക്ക് വാട്‌സ് ആപ്പില്ലാത്തതിനാല്‍ അവര്‍ക്ക് എന്നും വിളിക്കുക ചെലവേറിയ […]

എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നുവീണ് പൈലറ്റ്‌ മരിച്ചു

അഹമ്മദാബാദ്: എയര്‍ ഫോഴ്സിന്‍റെ ജാഗ്വാര്‍ എയര്‍ ക്രാഫ്റ്റ് തകര്‍ന്ന് ഒരു മരണം. ഗുജറാത്തിലെ കച്ചിലുള്ള ബരേജ ഗ്രാമത്തിലാണ് സംഭവം നടന്നത്.  സഞ്ചയ് ചൗഹാന്‍ ആണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്. പൊലീസും രക്ഷ സേനയും കൂടാതെ ജാംനഗര്‍ എയര്‍ ഫോഴ്സ് ടീമും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സാധാരണ പരിശീലന ദൗത്യത്തിലായിരുന്നു വ്യോമസേനയുടെ വിമാനമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട് നിലത്ത് പതിച്ച വിമാനം പുല്‍മേട്ടില്‍ […]

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെ മരണം

അല്‍ജിയേഴ്‌‌‌സ്: അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ബുധനാ‌ഴ്‌ച രാവിലെയാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. വിമാനത്തിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് […]

മുംബൈയില്‍ ഹെലികോപ്​റ്റര്‍ അപകടം; 3 മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി. തിരച്ചില്‍ തുടരുകയാണ് എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്‍റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏഴ് വര്‍ഷം പഴക്കമുള്ള പവന്‍ ഹാന്‍സ്​ കോപ്​റ്റര്‍ ഇന്ന്‍ രാവിലെ 10.20 നാണ്   ജൂഹുവിലെ ഹെലിപാഡില്‍നിന്ന്‍ പറന്നുയര്‍ന്നത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ […]

ലാന്‍ഡ് ചെയ്യുന്നതിനിടെ തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ലാന്‍ഡ് ചെയ്യുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരെല്ലാവരും അത്ഭുതകരമായി